06 December Friday

തല കാക്കാൻ തിരക്ക്‌

സ്വന്തം ലേഖകൻUpdated: Tuesday Dec 3, 2019
 
മലപ്പുറം
ഇരുചക്ര വാഹനയാത്രികർക്ക്‌ ഹെൽമെറ്റ്‌ നിർബന്ധമാക്കിയതോടെ വിപണിയിൽ  ആവശ്യക്കാർ ഏറി. പരിശോധന കർശനമാക്കിയതിനാൽ ഹെൽമെറ്റ്‌ വാങ്ങാൻ ആളുകളുടെ തിരക്കാണ്‌. ഗുണനിലവാരമുള്ള ഹെൽമെറ്റിന്‌ 1500 രൂപ മുതലാണ്‌ വില. എന്നാൽ, ആവശ്യക്കാർ കൂടുതലും 500 രൂപമുതലുള്ളവയ്‌ക്കാണ്‌. കുട്ടികൾക്കുള്ളതിന്‌ 1000 രൂപമുതലാണ്‌  വില. കമ്പനി വിതരണം നിർത്തിയതിനാൽ  ഹെൽമെറ്റ്‌ ആവശ്യത്തിന്‌ ലഭിക്കാനില്ലെന്ന്‌ കച്ചവടക്കാർ പറഞ്ഞു. 
60 കേസ്‌,
27,000 രൂപ പിഴ
മലപ്പുറം
ഇരുചക്ര വാഹനങ്ങളിലെ പിൻസീറ്റ്‌ യാത്രക്കാർക്കും ഹെൽമെറ്റ്‌ നിർബന്ധമാക്കിയ ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ പരിശോധന കർശനം.  തിങ്കളാഴ്‌ച ഹെൽമെറ്റില്ലാതെ യാത്രചെയ്‌തതിന്‌   മോട്ടോർ വാഹനവകുപ്പ്‌ 60 കേസെടുത്തു. ഇതിൽ പിൻസീറ്റ്‌ യാത്രക്കാരും ഉൾപ്പെടും. പിഴ ഇനത്തിൽ 27,000 രൂപയും ഈടാക്കി. വിവിധ സ്ഥലങ്ങളിൽ  ആറ്‌ സ്‌ക്വാഡുകളായാണ്‌  പരിശോധന. ചൊവ്വാഴ്ചമുതൽ പരിശോധന ശക്തമാക്കുമെന്ന്‌ ജോ. ആർടിഒ ടി ജി ഗോകുൽ പറഞ്ഞു.
പ്രധാന വാർത്തകൾ
 Top