25 January Saturday

പ്രായമായവർക്ക്‌ കരുതലിന്റെ സല്യൂട്ട്‌

വെബ് ഡെസ്‌ക്‌Updated: Tuesday Dec 3, 2019
മലപ്പുറം
സംസ്ഥാന പൊലീസ് വകുപ്പ് വയോജനങ്ങളുടെ സുരക്ഷക്കായി നടപ്പാക്കുന്ന  ‘ബെൽ ഓഫ് ഫെയ്ത്ത്' പദ്ധതി ഭാഗമായി സുരക്ഷാ ബോധവൽക്കരണം സംഘടിപ്പിച്ചു.   തേഞ്ഞിപ്പലം ജനമൈത്രി പൊലീസ് സ്റ്റേഷനിൽ  ഡിവൈഎസ്‌പി ജലീൽ തോട്ടത്തിൽ ഉദ്ഘാടനംചെയ്തു.   സ്റ്റേഷൻ ഇൻസ്പെക്ടർ ജി ബാലചന്ദ്രൻ അധ്യക്ഷനായി. തേഞ്ഞിപ്പലം എസ്ഐ ബിനു തോമസ്, ചേലേമ്പ്ര പഞ്ചായത്ത് അംഗം സുബ്രഹ്മണ്യൻ, ബിജു, ടി കെ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
  ഒറ്റപ്പെട്ടുകഴിയുന്ന വയോജനങ്ങളെ കണ്ടെത്തി സുരക്ഷയൊരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.  ‘വയോജനങ്ങൾക്ക് സമൂഹത്തിന്റെ കരുതൽ' വിഷയത്തിൽ സ്നേഹിത ജെൻഡർ ഹെൽപ്പ് ലൈൻ കോഡിനേറ്റർ ടി പി പ്രമീള ബോധവൽക്കരണ ക്ലാസെടുത്തു. ഓൾ കേരള ഒപ്റ്റിക്കൽ അസോസിയേഷൻ കൊണ്ടോട്ടി യൂണിറ്റിന്റെ സഹകരണത്തോടെ  നേത്രപരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top