02 December Friday

മലപ്പുറം ഇന്ന്‌ അനുശോചിക്കും

വെബ് ഡെസ്‌ക്‌Updated: Monday Oct 3, 2022
മലപ്പുറം
അന്തരിച്ച  സിപിഐ എം നേതാവ് കോടിയേരി ബാലകൃഷ്ണനോടുള്ള  ആദരസൂചകമായി തിങ്കളാഴ്‌ച മലപ്പുറത്ത്‌ മൗനജാഥയും അനുശോചനയോഗവും ചേരും. വൈകിട്ട്‌ അഞ്ചിന്‌ പെരിന്തൽമണ്ണ റോഡിലെ പെട്രോൾ പമ്പിനു സമീപത്തുനിന്ന്‌ മൗനജാഥ തുടങ്ങും. തുടർന്ന്‌ വാരിയൻകുന്നത്ത്‌ സ്‌മാരക ടൗൺ ഹാൾ പരിസരത്ത്‌ അനുശോചന യോഗം ചേരും. ജനപ്രതിനിധികൾ, വിവിധ രാഷ്‌ട്രീയ പാർടി നേതാക്കൾ, സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖർ എന്നിവർ സംസാരിക്കും. മുഴുവനാളുകളും പങ്കെടുക്കണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി ഇ എൻ മോഹൻദാസ്‌ അഭ്യർഥിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top