21 October Monday

കെ കെ അനീഷ് അനുസ്മരണം+

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019

കെ കെ അനീഷ് അനുസ്മരണ പ്രഭാഷണം പി കെ സതീശൻ നിർവഹിക്കുന്നു

 

തേഞ്ഞിപ്പലം
മാനേജ്മെന്റിന്റെ നിരന്തരവും ക്രൂരവുമായ  വേട്ടയാടലിനെ തുടർന്ന് ജീവൻ നഷ്ടപ്പെട്ട കെ കെ അനീഷിന്റെ അഞ്ചാമത് അനുസ്മരണം നടന്നു. കെഎസ്ടിഎ ജില്ലാ കമ്മിറ്റി ചേളാരി വൊക്കേഷണൽ ഹയർ സെക്കന്‍ഡറി സ്കൂളിൽ നടത്തിയ അനുസ്മരണ സമ്മേളനം   സംസ്ഥാന പ്രസിഡ​ന്റ് കെ ജെ ഹരികുമാർ ഉദ്ഘാടനംചെയ്തു.
ജില്ലാ പ്രസിഡ​ന്റ് ആർ എസ് അമീനകുമാരി അധ്യക്ഷയായി. മുൻ സംസ്ഥാന പ്രസിഡ​ന്റ് പി കെ സതീശൻ അനുസ്മര പ്രഭാഷണം നടത്തി. "കേന്ദ്ര വിദ്യാഭ്യാസ നയം ലക്ഷ്യമെന്ത്'  വിഷയത്തിൽ കേരള കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റി രജിസ്ട്രാർ ഡോ. ആർ കെ ജയപ്രകാശ് പ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി കെ ബദറുന്നീസ, സംസ്ഥാന എക്സികൂട്ടീവംഗം ടി കെ എ ഷാഫി, സംസ്ഥാന കമ്മിറ്റിയംഗം പി എ ഗോപാലകൃഷ്ണൻ, പ്രേമൻ പരുത്തിക്കാട്, പി പ്രിൻസ് കുമാർ, സി പരമേശ്വരൻ, വി പി വിശ്വനാഥൻ  എന്നിവർ സംസാരിച്ചു. ആർ കെ ബിനു സ്വാഗതവും യു മുരളീധരൻ നന്ദിയും പറഞ്ഞു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top