30 May Saturday

വീട്‌ നിർമിച്ചുനൽകും

വെബ് ഡെസ്‌ക്‌Updated: Tuesday Sep 3, 2019

 

വേങ്ങര
പ്രമുഖ കാളപൂട്ട് സംഘാടകനും സംഘടനയുടെ മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന  പരേതനായ അയിലക്കാട് കെ വി മുഹമ്മദ് ഹാജിയുടെ സ്മരണാർഥം പ്രളയത്തിൽ വീട് നഷ്ടപ്പെട്ട കുടുംബത്തിന് വീട് നിർമിച്ചുനൽകാൻ വേങ്ങരയിൽ ചേർന്ന കാളപൂട്ട് സംഘാടകരുടെ സംസ്ഥാന സമ്മേളനം തീരുമാനിച്ചു. വേങ്ങര വ്യാപാര ഭവനിൽ ചേർന്ന സമ്മേളനത്തിൽ  200–-ലധികം പ്രതിനിധികൾ പങ്കെടുത്തു.
അയിലക്കാട് കെ വി മുഹമ്മദ് ഹാജി അനുസ്മരണവും നടത്തി. കെല്ലാ മുഹമ്മദ് ഉദ്ഘാടനംചെയ്തു. കൊളക്കാടൻ നാസർ അധ്യക്ഷനായി. റഷീദ് എം കോഴിക്കോട്, ഷാജി കൽപ്പകഞ്ചേരി, കുരിണിയൻ മോൻ, എൻ സി നിസാർ, ചെമ്പൻ മാനു, കെ ഷംസു എന്നിവർ സംസാരിച്ചു.  ഭാരവാഹികൾ: കെല്ലാ മുഹമ്മദ് (പ്രസിഡന്റ്), കൊളക്കാടൻ നാസർ (സെക്രട്ടറി), ചെമ്പൻ മാനു (ട്രഷറർ).
 
പ്രധാന വാർത്തകൾ
 Top