24 September Thursday

മണ്ണടിയാത്ത ഓർമകളുമായി പുതുവീട്ടിലേക്ക്

വെബ് ഡെസ്‌ക്‌Updated: Monday Aug 3, 2020

വിനോയിയുടെ കുടുംബത്തിന് നിർമിച്ച വീടിന്റെ താക്കോൽദാനം പി വി അൻവർ എംഎൽഎ നിർവഹിക്കുന്നു

എടക്കര 
കവളപ്പാറ ഉരുൾപൊട്ടൽ ദുരന്തത്തിൽ മരിച്ച നിർമാണ തൊഴിലാളി നെടിയകാലായിൽ വിനോയിയുടെ കുടുംബത്തിന് നിർമിച്ച  വീടിന്റെ താക്കോൽ കൈമാറി.  
എടക്കര പൊട്ടംതരിപ്പയിലാണ് സ്‌റ്റേറ്റ് പാരലൽ കോളേജ് അസോസിയേഷനും ആർടിസാൻസ് യൂണിയൻ തൊഴിൽ സേനയും ചേർന്ന്‌  സ്നേഹവീടൊരുക്കിയത്. 
ചടങ്ങ്‌ സ്പീക്കർ പി ശ്രീരാമകൃഷ്ണൻ വീഡിയോ കോൺഫറൻസ്‌ വഴി ഉദ്ഘാടനംചെയ്‌തു. വിനോയിയുടെ  ഭാര്യ വിനീത,  മക്കളായ അനന്യ, അനന്തു എന്നിവർ പി വി അൻവർ എംഎൽഎയിൽനിന്ന്‌  താക്കോൽ ഏറ്റുവാങ്ങി. കാഡ്കോ ചെയർമാൻ നെടുവത്തൂർ സുന്ദരേശൻ ഫർണിച്ചർ  വിതരണംചെയ്‌തു. 
പാരലൽ കോളേജ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ എ പ്രഭാകരൻ രേഖ കൈമാറി. 
പോത്ത്കല്ല് പഞ്ചായത്ത് പ്രസിഡന്റ്‌ ജോസഫ് ജോൺ,  സിപിഐ എം എടക്കര ഏരിയാ സെക്രട്ടറി ടി രവീന്ദ്രൻ, ഇ പത്മാക്ഷൻ, സിഐടിയു ജില്ലാ സെക്രട്ടറി വി പി സക്കറിയ, ആർടിസാൻസ് യൂണിയൻ ജില്ലാ സെക്രട്ടറി എം മോഹൻദാസ്, അഡ്വ. ടോം കെ തോമസ്, കെ ആർ അശോക് കുമാർ, പി ടി മൊയ്തീൻകുട്ടി, സി എസ് അജിത്ത്, പി മഹ്സൂം, ഇ പി ഉമ്മർ, പി ഷെഹീർ, വി ടി ബാലകൃഷ്ണൻ, തമ്പിരാജ്, വത്സല അരവിന്ദൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top