19 September Thursday
മമ്പാട്‌ എംഇഎസ്‌ കോളേജിൽ എംഎസ്‌എഫ്‌ അക്രമം

എസ്‌എഫ്‌ഐ പ്രവർത്തകനെ മർദിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 3, 2019
 
മമ്പാട്
എംഎസ്‌എഫുകാർ കഴിച്ച ഭക്ഷണത്തിന്റെ പണം കൊടുക്കാത്തതിന്‌ എസ്‌എഫ്‌ഐ പ്രവർത്തകനെ തല്ലിച്ചതച്ചു. മമ്പാട്‌ എംഇഎസ് കോളേജ്‌ ഒന്നാം വർഷ സാമ്പത്തികശാസ്‌ത്രം വിദ്യാർഥിയും എസ്എഫ്ഐ വണ്ടൂർ ഏരിയാ കമ്മിറ്റിയംഗവുമായ സി എം സഫ്‌വാനെയാണ്‌ മര്‍ദിച്ചത്‌. തോളിനും വലത് കൈക്കും പരിക്കേറ്റ സഫ്‌വാനെ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
വെള്ളിയാഴ്ച വൈകിട്ടാണ്‌ സംഭവം. തന്റെ കൈയിൽ പണമില്ലെന്ന് പറഞ്ഞിട്ടും സഫ് വാനെ എംഎസ്എഫുകാർ കൂട്ടമായെത്തി അടിച്ചു. മൂന്നാം വർഷ വിദ്യാർഥികളായ സഹീർ, ഇഖ്ബാൽ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ആക്രമണം. 
 എംഎസ്‌എഫ്‌ ആക്രമണത്തിൽ എസ്‌എഫ്‌ഐ ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. ക്യാമ്പസുകളിൽ എസ്എഫ്ഐക്ക് വർധിച്ച് വരുന്ന പിന്തുണയിൽ വിറളിപൂണ്ടാണിത്‌. ജനാധിപത്യ ക്യാമ്പസുകളെ ഇല്ലാതാക്കാനുള്ള ശ്രമത്തെ ചെറുത്ത് തോൽപ്പിക്കുമെന്നും ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. 
പ്രധാന വാർത്തകൾ
 Top