14 August Friday
കോവിഡ് 19

24 രോഗികൾ

വെബ് ഡെസ്‌ക്‌Updated: Friday Jul 3, 2020

 മലപ്പുറം

ഒരു വയസ്സുകാരിയുൾപ്പെടെ ജില്ലയിൽ 24 പേർക്ക്‌ കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ രോഗബാധയില്ല. 22 പേർ വിവിധ വിദേശരാജ്യങ്ങളിൽനിന്നും‌ രണ്ടുപേർ ഇതര സംസ്ഥാനങ്ങളിൽനിന്നും എത്തി‌. ആറുപേർ ഇതര ജില്ലകളിലും മറ്റുള്ളവർ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിലാണ്‌. 
രോഗം സ്ഥിരീകരിച്ചവർ:
ബംഗളൂരുവിൽനിന്നെത്തിയ നന്നമ്പ്ര ചെറുമുക്ക് സ്വദേശി (25), മഹാരാഷ്ട്രയിലെ ഭീവണ്ടിയിൽനിന്നെത്തിയ നിറമരുതൂർ സ്വദേശി (35), ദോഹയിൽനിന്നെത്തിയ കുറ്റിപ്പുറം നടുവട്ടം സ്വദേശി (41), തെന്നല സ്വദേശി (28), ദോഹയിൽ നിന്നെത്തിയ കുറുവ സ്വദേശി (38), റാസൽഖൈമയിൽനിന്നെത്തിയ മഞ്ചേരി പയ്യനാട് സ്വദേശി (22), തൃക്കലങ്ങോട് ആമയൂർ സ്വദേശി (30), ആനക്കയം മുട്ടിപ്പാലം സ്വദേശി (34), റിയാദിൽനിന്നെത്തിയ കോഡൂർ വലിയാടിലെ രണ്ട് വയസുകാരി, വണ്ടൂർ മേലേമടത്തുള്ള ഒരു വയസുകാരി, പെരുമ്പടപ്പ് കോടത്തൂർ സ്വദേശി (45), ജിദ്ദയിൽനിന്നെത്തിയ മമ്പാട് നടുവത്ത് സ്വദേശി (37), ഷാർജയിൽനിന്നെത്തിയ കുറ്റിപ്പുറം നടുവട്ടം സ്വദേശി (49), വെളിയങ്കോട് ഗ്രാമം സ്വദേശി (20),
മസ്‌ക്കത്തിൽനിന്നെത്തിയ ഒഴൂർ സ്വദേശി (52), അബുദാബിയിൽനിന്നെത്തിയ മംഗലം കൂട്ടായി സ്വദേശി (31), ദുബായിൽനിന്നെത്തിയ രണ്ടത്താണി സ്വദേശിനി (22), ഒമാനിൽനിന്നെത്തിയ ആലിപ്പറമ്പ് സ്വദേശി (37), ഇവരെക്കൂടാതെ ജില്ലക്കാരായ ആറുപേർ മറ്റു ജില്ലകളിലും ചികിത്സയിലുണ്ട്.
 
57 മുക്തർ
മലപ്പുറം
കോവിഡ് സ്ഥിരീകരിച്ച് ജില്ലയിൽ ചികിത്സയിലായിരുന്ന 57 പേർ വ്യാഴാഴ്‌ച രോഗമുക്തരായി. 233 പേരാണ്‌ ചികിത്സയിലുള്ളത്‌. ഇതുവരെ 575 പേർക്കാണ് കോവിഡ്‌ സ്ഥിരീകരിച്ചത്. 1962 പേരെക്കൂടി നിരീക്ഷണത്തിലാക്കി. 33,854 പേരാണ് നിരീക്ഷണത്തിലുള്ളത്. പരിശോധനക്കയച്ച 10,475 സാമ്പിളുകളിൽ 8378 പേരുടെ ഫലവും നെഗറ്റീവാണ്‌. 1579 പേരുടെ ഫലം ലഭിക്കാനുണ്ട്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top