28 January Tuesday

ലീ​ഗ് വനിതാ പ്രസിഡന്റിനുനേരെ മുസ്ലിംലീ​ഗുകാരുടെ കൈയേറ്റ ശ്രമം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 3, 2019

 തേഞ്ഞിപ്പലം

മുസ്ലിംലീ​ഗി​ന്റെ വനിതാ പഞ്ചായത്ത് പ്രസിഡന്റിനുനേരെ ലീഗുകാരുടെ അസഭ്യവർഷവും കൈയേറ്റശ്രമവും. തേഞ്ഞിപ്പലം പഞ്ചായത്ത് പ്രസിഡന്റ‌് സഫിയ തോട്ടത്തിലിനുനേരെയാണ് അതിക്രമം നടന്നത്. സ്വന്തം പാർടിക്കാരുടെ അക്രമത്തിനെതിരെ പ്രസിഡന്റ‌് തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകി. 
ഫണ്ട് അനുവദിക്കുന്നതിലെ തർക്കമാണ് പ്രശ്നത്തിനിടയാക്കിയത്. ധനകാര്യ സ്ഥിരം സമിതി ചേരാതെ തുക നൽകാൻ കഴിയില്ലെന്ന നിയമപരമായ നിലപാട് പ്രസിഡന്റ‌് എടുത്തതിലുള്ള വൈരമാണ് കൈയേറ്റത്തിൽ കലാശിച്ചത്. 
പഞ്ചായത്ത് ഓഫീസിൽവച്ചായിരുന്നു അതിക്രമം. ലീ​ഗി​ന്റെതന്നെ ഒരു പഞ്ചായത്തംഗത്തിന്റെ നേതൃത്വത്തിലാണ്  ലീഗ് പ്രവർത്തകരെത്തിയത്. പ്രസിഡന്റിനെതിരെ അഴിമതിയാരോപണം ഉന്നയിച്ച ഇവര്‍  പരസ്യമായി തെറിവിളിയും നടത്തി. കഴിഞ്ഞദിവസം ഒരു പഞ്ചായത്ത‌് ജീവനക്കാരനുമായും ലീ​ഗുകാര്‍ സംഘർഷത്തിലേർപ്പെട്ടിരുന്നു. പ്രസിഡന്റിന്റെ പരാതിയിൽ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.
പ്രധാന വാർത്തകൾ
 Top