20 August Tuesday
ചുവപ്പുനാടയുടെ കുരുക്കഴിക്കും

32,000 സര്‍ക്കാര്‍ ജീവനക്കാരുടെ പ്രതിജ്ഞ

വെബ് ഡെസ്‌ക്‌Updated: Wednesday Jul 3, 2019

 മലപ്പുറം

ചുവപ്പുനാടയുടെ കുരുക്കഴിക്കാൻ മാതൃകാ നടപടികളുമായി ജില്ലാ ഭരണകേന്ദ്രം. കലക്ടർ ജാഫർ മാലിക്കിന്റെ നേതൃത്വത്തിൽ ഇതിനായി പ്രത്യേക കർമപദ്ധതികൾ ആവിഷ്‌കരിച്ചു. പൊതുജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കമിട്ടത്. ആദ്യ പടിയായി ജില്ലയിലെ മുഴുവൻ സർക്കാർ ഉദ്യോഗസ്ഥരും പ്രതിജ്ഞയെടുത്തു. പൊതുജനങ്ങൾക്ക് സേവനങ്ങൾ സമയബന്ധിതവും അഴിമതിരഹിതവും കുറ്റമറ്റതുമായി നൽകുമെന്നതായിരുന്നു പ്രതിജ്ഞയുടെ ഉള്ളടക്കം.  വിവിധ ഓഫീസുകളിലായി  32,000 പേരാണ് ഒരേസമയം പ്രതിജ്ഞചെയ്തത്. കലക്ടറേറ്റിൽ നടന്ന ചടങ്ങിൽ എഡിഎം ഡോ. ജെ ഒ അരുൺ പ്രതിജ്ഞചൊല്ലി. 
   പൊതുജനങ്ങളോട് മാന്യമായി പെരുമാറുന്നുവെന്ന് ഉറപ്പാക്കാനും ഫയലുകളിൽ പെട്ടെന്ന് തീരുമാനമെടുക്കാനും കലക്ടർ ജീവനക്കാർക്ക് നിർദേശം നൽകി.
പ്രധാന വാർത്തകൾ
 Top