26 March Tuesday

അറബി പാഠപുസ്തകങ്ങള്‍ ബ്രെയില്‍ ലിപിയിലും

വെബ് ഡെസ്‌ക്‌Updated: Tuesday Jul 3, 2018
മലപ്പുറം
കാഴ്ചപരിമിതരായ വിദ്യാർഥികൾക്കും ഇനി അറബി പാഠപുസ്തകം വായിച്ച് പഠിക്കാം. വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശപ്രകാരം പുളിക്കൽ അസ്സബാഹ് സൊസൈറ്റി ഫോർ ദ ബ്ലൈൻഡാണ് പാഠപുസ്തകം തയ്യാറാക്കിയത‌്. ഏഴാംതരം വരെയുള്ള പുസ്തകങ്ങളാണ് ബ്രെയ്ൽ ലിപിയിൽ ഇപ്പോൾ ഒരുക്കിയത്. കാഴ്ച പരിമിതരായ വിദ്യാർഥികൾ അറബി പഠിക്കുന്നുണ്ടെങ്കിലും ഇതുവരെ പാഠപുസ്തകം ലഭിച്ചിരുന്നില്ല. പാഠപുസ്തക വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ ഉദ‌്ഘാടനംചെയ‌്തു. വള്ളിക്കാപ്പറ്റ കേരള അന്ധവിദ്യാലയത്തിലെ വിദ്യാർഥികളായ മുഹമ്മദ് ആദിൽ, മുഹമ്മദ് സിനാൻ എന്നിവർ പുസ്തകം ഏറ്റുവാങ്ങി. ഡിഡിഇ നിർമല ദേവി അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുൽപ്പാടൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ ഉമ്മർ അറക്കൽ, അംഗങ്ങളായ അഡ്വ. ടി കെ റഷീദലി, സറീന ഹസീബ്, സെക്രട്ടറി പ്രീതി മേനോൻ, അസീസ്, വി പി മുഹമ്മദ് ബഷീർ, എസ് എ റസാഖ്, ഷാഹിന തെയ്യമ്പാട്ടിൽ, എ പി യൂനുസ്, മുസ്തഫ, അബ്ദുൽകരീം എന്നിവർ സംസാരിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top