എടക്കര
നാടുകാണി ചുരത്തിൽ പട്ടാപ്പകൽ കാട്ടാന റോഡിലിറങ്ങി. അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. ചുരം റോഡിലെ ജാറത്തിന് സമീപം വെള്ളി വൈകിട്ട് നാലോടെയാണ് ഒറ്റയാൻ റോഡിലിറങ്ങിയത്.
വാഹനങ്ങൾക്കുനേരെ ആന ഓടിയടുത്തു. ബൈക്ക് യാത്രക്കാർ ഉൾപ്പെടെ തലനാരിഴയ്‌ക്കാണ് രക്ഷപ്പെട്ടത്. അര മണിക്കൂറോളം കാട്ടാന റോഡിൽ നിലയുറപ്പിച്ചു. കാട്ടിലേക്ക് കയറിപ്പോയ ശേഷമാണ് വാഹനങ്ങൾക്ക് കടന്നുപോകാനായത്. ജാറത്തിന് സമീപം കാട്ടാന റോഡിലിറങ്ങുന്നത് നിത്യസംഭവമാകുകയാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..