താനൂർ
സ്‌കൂള്‍ വിദ്യാര്‍ഥികളുമായിപോയ ഓട്ടോറിക്ഷ മറിഞ്ഞ് എട്ട് കുട്ടികളടക്കം ഒമ്പതുപേര്‍ക്ക് പരിക്ക്. പരിയാപുരം സെൻട്രൽ എയുപി സ്കൂളിലെ വിദ്യാർഥികൾ സഞ്ചരിച്ച ഓട്ടോയാണ് അപകടത്തിൽപ്പെട്ടത്. വെള്ളി രാവിലെ 8.50ന് വെള്ളിയാമ്പുറം ഭാഗത്തുനിന്ന് സ്കൂളിലേക്ക് വരികയായിരുന്ന ഓട്ടോറിക്ഷ കുന്നുംപുറം ജങ്ഷന് സമീപം നിയന്ത്രണംവിട്ട് മറിയുകയായിരുന്നു. താഴ്ചയിലേക്ക് മറിഞ്ഞെങ്കിലും തെ ങ്ങിൽ തട്ടി നിന്നതിനാൽ വലിയ ദുരന്തമൊഴിവായി.
എട്ട് കുട്ടികളും ഡ്രൈവറുമാണ് ഓട്ടോയിലുണ്ടായിരുന്നത്. ഇതിൽ ഓട്ടോ ഡ്രൈവർ യാസിർ, ആദിഷ് രാജ് (10), അശ്വിൻ കൃഷ്ണ (12) എന്നിവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റ യാസീൻ മുബാറക്ക് (11), നവനീത് (11), ആദർശ് (12), അശ്വിൻ (12), മുഹമ്മദ്ൻ റിഷാൻ (10), ബിഷറുൽ ഷാഫി (11) എന്നിവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് സാരമല്ല.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..