15 July Wednesday

15 പേര്‍ക്ക് കൂടി വൈറസ്‌

സ്വന്തം ലേഖകൻUpdated: Wednesday Jun 3, 2020

 

 
മലപ്പുറം 
ജില്ലയിൽ 15 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കുവൈത്തിൽനിന്ന് കണ്ണൂർവഴി 20ന് മാതാപിതാക്കൾക്കൊപ്പം വീട്ടിലെത്തിയ പോരൂർ ചാത്തങ്ങോട്ടുപുറം സ്വദേശിനിയായ ഏഴ് മാസം പ്രായമുള്ള പെൺകുഞ്ഞ്, 23ന് ദുബായിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള പ്രത്യേക വിമാനത്തിൽ തിരിച്ചെത്തിയ കാലടി നരിപ്പറമ്പ് സ്വദേശി 46കാരൻ, അബുദാബിയിൽനിന്ന് കൊച്ചിവഴി  19ന് വീട്ടിലെത്തിയ വേങ്ങര കണ്ണാട്ടിപ്പടി സ്വദേശിനി ഗർഭിണിയായ 26കാരി, 20ന് റിയാദിൽനിന്ന് കണ്ണൂരിലേക്കുള്ള പ്രത്യേക വിമാനത്തിൽ നാട്ടിലെത്തിയ ആനക്കയം മുട്ടിപ്പാലം സ്വദേശി 36കാരൻ, 19ന് കുവൈത്തിൽനിന്ന് കണ്ണൂരിലേക്കുളള പ്രത്യേക വിമാനത്തിൽ നാട്ടിലേക്ക് വന്ന പുളിക്കൽ ഒളവട്ടൂർ സ്വദേശി 54കാരൻ, 27ന് ദുബായിൽനിന്ന് കരിപ്പൂരിലേക്കുള്ള പ്രത്യേക വിമാനത്തിലെത്തിയ തലക്കാട് പുല്ലൂർ സ്വദേശി 68കാരൻ, അഹമ്മദബാദിൽനിന്ന് സ്വകാര്യ വാഹനത്തിൽ 14ന് എത്തിയ കുറ്റിപ്പുറം നടുവട്ടം കൊളത്തോൾ സ്വദേശി 43കാരൻ, ഡൽഹിയിൽനിന്നുള്ള പ്രത്യേക ട്രെയിനിൽ 22ന് കോഴിക്കോട് വഴി വീട്ടിലെത്തിയ പുളിക്കൽ വലിയപറമ്പ് സ്വദേശി 30 വയസ്സുകാരൻ, ചെന്നൈയിൽനിന്ന് സ്വകാര്യ വാഹനത്തിൽ 24ന് തിരിച്ചെത്തിയ വെട്ടം പറവണ്ണ സ്വദേശി 64കാരൻ, മുംബൈയിൽനിന്ന് പ്രത്യേക ട്രെയിനിൽ 18ന് വീട്ടിലെത്തിയ വള്ളിക്കുന്ന് കടലുണ്ടിനഗരം സ്വദേശിനി 38 വയസ്സുകാരി, മുംബൈ അന്ധേരിയിൽനിന്ന് സ്വകാര്യ ബസിൽ മെയ് 21ന് വീട്ടിലെത്തിയ തിരൂരങ്ങാടി പന്താരങ്ങാടി വടക്കേ മമ്പുറം സ്വദേശി 43കാരൻ, ഗൂഡല്ലൂരിൽനിന്ന് കാൽനടയായി  25ന് മഞ്ചേരിയിലെത്തിയ ഗൂഡല്ലൂർ ധർമഗിരി സ്വദേശി 40കാരൻ, മൂത്തേടം നമ്പൂരിപ്പൊട്ടി നെല്ലിക്കുത്ത് സ്വദേശി 70 വയസ്സുകാരൻ, ചെമ്മാട് താമസിക്കുന്ന പശ്ചിമബംഗാൾ മുർഷിദാബാദ് സ്വദേശി 35കാരൻ, മഞ്ചേരി ചെരണിയിൽ താമസിക്കുന്ന അസം സ്വദേശി 22കാരൻ എന്നിവർക്കാണ് രോഗബാധയെന്ന് ജില്ലാ കലക്ടറുടെ ചുമതലയുള്ള എഡിഎം എൻ എം മെഹറലി അറിയിച്ചു. ഇവരെല്ലാം കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിലാണ്.
രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായവർ  വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ   കെ സക്കീന അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം. 
വീടുകളിൽ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവർക്ക് സർക്കാർ ഒരുക്കിയ കോവിഡ് കെയർ സെന്ററുകൾ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാൽ നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണം.  ജില്ലാ കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.
 
പ്രധാന വാർത്തകൾ
 Top