15 July Wednesday

ഓൺലൈനാകാൻ ഒന്നിച്ചുനീങ്ങാം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020

 

മലപ്പുറം
ഓൺലൈൻ ക്ലാസുകൾക്ക്  സൗകര്യമില്ലാത്ത കുട്ടികൾക്കായി‌ ഡിവൈഎഫ്ഐയുടെ ടിവി ചലഞ്ച്‌. റീ സൈക്കിൾ കേരളയുടെ ഭാഗമായാണ്‌ ചലഞ്ച്‌ ആരംഭിച്ചത്‌. 
പെരിന്തൽമണ്ണ മൂസക്കുട്ടി മനഴി ചാരിറ്റബിൾ ട്രസ്റ്റ്‌ ഭാരവാഹികൾ ടിവി സംഭാവനചെയ്ത്‌ പദ്ധതി ഭാഗമായി. ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ് കെ ശ്യാംപ്രസാദ് ഏറ്റുവാങ്ങി. ഒന്നിലധികം ടിവി സ്വന്തമായുള്ളവർ ഒന്ന്‌ സംഭാവന നൽകാൻ തയ്യാറാകണമെന്നും ടിവി വാങ്ങിനൽകാൻ സന്നദ്ധരായവർ ഡിവൈഎഫ്‌ഐ സംസ്ഥാന കോൾ സെന്ററുമായി ബന്ധപ്പെടണമെന്നും ജില്ലാ സെക്രട്ടറിയറ്റ് ആവശ്യപ്പെട്ടു. ഫോൺ: 9895858666, 8590011044, 8590018240, 7012215547.
പ്രധാന വാർത്തകൾ
 Top