13 July Monday

കാലവർഷം മുന്നൊരുക്കം: യോഗംചേർന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Jun 3, 2020
മലപ്പുറം
കാലവർഷ മുന്നൊരുക്ക ദുരന്ത പ്രതികരണ മാർഗരേഖ തയ്യാറാക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപന അധ്യക്ഷന്മാരുടെ യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ ഓറഞ്ച് ബുക്കിനെ ആധാരമാക്കി പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ എന്നിവ കാലവർഷക്കെടുതികളിൽ സ്വീകരിക്കേണ്ട ക്രമീകരണങ്ങൾ, മുന്നൊരുക്കങ്ങൾ, പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചും യോഗം വിലയിരുത്തി.
 
 
പ്രധാന വാർത്തകൾ
 Top