02 July Thursday

വിദ്യാർഥിനിയുടെ മരണം മുതലെടുപ്പിന് നീക്കം

സ്വന്തം ലേഖകൻUpdated: Wednesday Jun 3, 2020

സ്‌കൂൾ അധികൃതർ ശേഖരിച്ച ഓൺലൈൻ ക്ലാസുകൾ കാണാൻ സൗകര്യമില്ലാത്ത കുട്ടികളുടെ വിവരങ്ങൾ. ഇതിൽ 16–-ാംമത്തെ പേര്‌‌ ദേവികയുടേതാണ്‌

മലപ്പുറം
ഓൺലൈൻ ക്ലാസ്‌ മുടങ്ങുമോ എന്ന ആശങ്കയിൽ വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ രാഷ്ട്രീയ മുതലെടുപ്പിന്‌ യുഡിഎഫ്‌ ശ്രമം. സ്‌മാർട്‌ ഫോണോ ടിവിയോ ഇല്ലാത്തവർക്ക്‌ ബദൽ പഠന സൗകര്യമൊരുക്കാൻ അധ്യാപകരും പിടിഎയും തദ്ദേശ സ്ഥാപനങ്ങളും ശ്രമിക്കുമ്പോഴാണ് ദൗർഭാഗ്യകരമായ സംഭവം. എന്നാൽ ഈ മരണത്തെപോലും  രാഷ്‌ട്രീയ മുതലെടുപ്പിന്‌ ദുരുപയോഗിക്കാനാണ്‌ യുഡിഎഫ്‌ നീക്കം. വളാഞ്ചേരി ഇരുമ്പിളിയം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ്‌ വിദ്യാർഥിനി ദേവികയാണ്‌ ജീവനൊടുക്കിയത്‌. 
സ്ഥലത്തെ പൊതു വിദ്യാഭ്യാസത്തിന്‌ സൗകര്യമൊരുക്കേണ്ട തദ്ദേശ സ്ഥാപനങ്ങളിൽ ജില്ല, ബ്ലോക്ക്‌, ഗ്രാമ പഞ്ചായത്തുകളും യുഡിഎഫ്‌ ഭരണത്തിലാണ്‌. എംപിയും എംഎൽഎയും ലീഗ്‌ പ്രതിനിധികളും. എന്നിട്ടും സർക്കാരിനെ കടന്നാക്രമിക്കാനാണ്‌ ശ്രമം. സാമ്പത്തിക പ്രയാസം അനുഭവിക്കുന്ന കുട്ടികൾക്ക്‌ പഠന സൗകര്യമൊരുക്കാൻ  സ്‌കൂൾ തയ്യാറാക്കിയ  പട്ടികയിൽ 16ാമതായി ദേവികയുടെ പേരും ഉൾപ്പെട്ടിരുന്നു. പഠനസൗകര്യം ഒരുക്കുന്നതുസംബന്ധിച്ച കഴിഞ്ഞ 27ന്‌  ബ്ലോക്ക്‌ പഞ്ചായത്തിൽ തദ്ദേശ ജനപ്രതിനിധികളുടെ യോഗവുംചേർന്നു. 30ന്‌ പഞ്ചായത്ത് വിദ്യാഭ്യാസ സമിതി  യോഗവും. അയൽപ്പക്ക പഠനകേന്ദ്രങ്ങളോ ആവശ്യമെങ്കിൽ സ്‌കൂളിലെ സൗകര്യമോ പ്രയോജനപ്പെടുത്താൻ അധ്യാപകരും പിടിഎയും തീരുമാനിച്ചിരുന്നു. ഇതുസംബന്ധിച്ച്‌ അഞ്ചിന്‌  വാർഡ്‌ യോഗം ചേരാനിരിക്കെയാണ്‌ അധ്യാപകരെയും കൂട്ടുകാരെയും ഒക്കെ നിരാശരാക്കി ദേവിക  പൊള്ളുന്ന ഓർമയായത്‌. ഓൺലൈൻ ക്ലാസ്‌ ട്രയലാണെന്നും അതുവീണ്ടും ടിവിയിൽ കാണിക്കുമെന്നും പഠനം തുടങ്ങുന്ന മുറയ്ക്ക് സൗകര്യങ്ങൾ ഒരുക്കാമെന്ന്  മകളെ ആശ്വസിപ്പിച്ചിരുന്നെന്ന്‌ അച്ഛൻ ബാലകൃഷ്‌ണനും പറയുന്നു.  
  അധ്യാപകരോ വിദ്യാഭ്യാസ വകുപ്പോ ബോധപൂർവം വീഴ്‌ചവരുത്തിയില്ലെന്ന്‌ വ്യക്തമായിട്ടും യുഡിഎഫിന്റെ കലാപനീക്കം കോവിഡ്‌ കാലത്ത്‌ അവർ തുടരുന്ന കുളം കലക്കൽ രാഷ്‌ട്രീയത്തിന്റെ ഭാഗംമാത്രമാണ്‌. ദുഃഖകരമായ ചുറ്റുപാടിൽ അക്രമസമരവുമായി യുഡിഎഫിന്റെയും- ബിജെപിയുടെയും വിദ്യാർഥി–- യുവജന സംഘടനകൾ രംഗത്തെത്തിയത്‌ ജനങ്ങളിൽ ആശങ്കയുളവാക്കി.   
   സർക്കാരിനെ കരിവാരിത്തേക്കാൻ മരണത്തിൽ മുതലെടുപ്പ്‌  നടത്തി പുകമറ സൃഷ്ടിക്കാനാകുമോ എന്ന പാഴ്‌വേലയിലാണ്‌ പ്രതിപക്ഷവും ബിജെപിയും. ഇവർക്ക്‌ ഇന്ധനം പകരാൻ ചില ദൃശ്യമാധ്യമങ്ങൾ പരസ്‌പരം മത്സരിച്ചതും ‌ അരോചകവുമായി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top