20 June Thursday

ഇ എം എസിന്റെ ലോകം ദേശീയ സെമിനാർ: ലോഗോ പ്രകാശനംചെയ‌്തു

വെബ് ഡെസ്‌ക്‌Updated: Monday Jun 3, 2019

ഇ എം എസിന്റെ ലോകം ദേശീയ സെമിനാറിന്റെ ലോഗോ ടി കെ ഹംസയും വി ശശികുമാറും പ്രകാശനംചെയ്യുന്നു

 

കൊണ്ടോട്ടി
ഇ എം എസിന്റെ ലോകം ദേശീയ സെമിനാറിന് കൊണ്ടോട്ടിയിൽ ഒരുക്കം തുടങ്ങി.  
13 മുതൽ 17 വരെയാണ‌് സെമിനാർ. സെമിനാറിന്റെ ലോഗോ പ്രകാശനം കുഞ്ഞാലി മന്ദിരത്തിൽ നടന്നു. സിപിഐ എം നേതാക്കളായ ടി കെ ഹംസയും വി ശശികുമാറും ചേർന്ന‌് ലോഗോ പ്രകാശനംചെയ്തു.
ആദ്യമായാണ് ദേശീയ സെമിനാറിന് കൊണ്ടോട്ടി വേദിയാകുന്നത്. 13ന് രാവിലെ 10ന‌് വൈദ്യർ അക്കാദമിയിൽ നടക്കുന്ന അനുസ്മരണ സമ്മേളനം സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യും. 14ന് വൈദ്യർ അക്കാദമിയിൽ ഫിലിം പ്രദർശനം നടക്കും. 15ന് വിദ്യാർഥികൾക്കുള്ള പ്രശ്നോത്തരി മത്സരവും സംഘടിപ്പിക്കും. 16നും 17നും മൊറയൂരിലെ ജിഎം ഓഡിറ്റോറിയത്തിലാണ് സെമിനാർ. വാഴയൂർ സ്വദേശി അനൂപ്‌ ശങ്കറാണ്‌ ലോഗോ രൂപകൽപ്പന ചെയ്‌തത്‌. 
പ്രധാന വാർത്തകൾ
 Top