03 June Wednesday

കേരളത്തെ മോശമാക്കി വീഡിയോ; യുപി സ്വദേശി അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Apr 3, 2020

ഹമ്മദ് ഖുദ്ധൂസ്‌

 

മഞ്ചേരി 
കേരള സർക്കാരിനെയും നാട്ടുകാരെയും മോശക്കാരാക്കി ചിത്രീകരിച്ച വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന്  ഉത്തർപ്രദേശ് സ്വദേശി അറസ്റ്റിൽ. ബനഫ സുൽത്താൻപുർ സാദിഖിന്റെ മകൻ മുഹമ്മദ് ഖുദ്ധൂസിനെ (32)യാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ചേരി വലിയട്ടിപ്പറമ്പിൽ വർഷങ്ങളായി കുടുംബമായി താമസിക്കുന്ന ഖുദ്ധൂസ് സ്വന്തമായി ബാർബർ ഷോപ്പ് നടത്തിവരികയാണ്. കൈകൂപ്പിനിന്ന് ഇവിടെ പട്ടിണിയാണെന്നും ഇവിടെ സർക്കാരും നാട്ടുകാരുമൊന്നും തിരിഞ്ഞുനോക്കുകയോ ഏതെങ്കിലും സഹായം ചെയ്ത് തരികയോ ചെയ്യുന്നില്ലെന്നുമാണ് വീഡിയോയിലുള്ളത്. സമൂഹ മാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതോടെ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. സർക്കാരിനെ മോശമാക്കി ഗൂഢ ഉദ്ധേശത്തോടുകൂടി വ്യാജ വാർത്ത ചമച്ചതിനും  പ്രചരിപ്പിച്ചതിനുമാണ് കേസെടുത്തത്.
പ്രധാന വാർത്തകൾ
 Top