03 June Wednesday

ആരാധനാലയങ്ങൾക്കുനേരെ അക്രമം: പ്രതി വലയിൽ

വെബ് ഡെസ്‌ക്‌Updated: Friday Apr 3, 2020

 

തിരൂർ
ആരാധനാലയങ്ങൾക്കുനേരെ അക്രമവും മോഷണവും നടത്തിയ കേസിൽ പ്രതി വലയിൽ. താനാളൂർ അരീക്കാട്, തലക്കടത്തുർ, തലപ്പറമ്പ് ഭാഗങ്ങളിലാണ് ചൊവ്വാഴ്ച രാത്രിയിൽ ആരാധനാലയങ്ങൾക്കുനേരെ അക്രമം അരങ്ങേറിയത്. 
ലോക്ക് ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ ആരാധനാലയങ്ങൾ അടച്ചിട്ട വേളയിലാണ് അക്രമം അരങ്ങേറിയത്. താനാളൂർ അരീക്കാട് ജുമാമസ്ജിദ്, തലക്കടത്തുർ വിഷ്ണു അയ്യപ്പക്ഷേത്രം, അരീക്കാട് കുനിയിൽ പാറപ്പുറം തഖ്വവ പള്ളി എന്നിവക്കുനേരയാണ്  അക്രമം നടന്നത്. അരീക്കാട്
ജുമാ മസ്ജിദിന്റെ വാതിൽ തകർത്ത് അകത്തുകടന്ന് മൈക്ക് സെറ്റുകൾ മോഷ്ടിച്ചു. തലക്കടത്തൂർ വിഷ്ണു അയ്യപ്പക്ഷേത്രത്തിലെ രണ്ട് ദീപസ്തംഭങ്ങൾ തകർത്തിരുന്നു. അരിക്കാട് കുനിയിൽ പാറപ്പുറം തഖ്വ പള്ളിയുടെ വാതിൽ തകർത്ത്  അകത്ത്  കയറി മൈക്ക് സെറ്റ് മോഷ്ടിച്ചശേഷം തലപ്പാവുകൾ സ്റ്റാന്‍ഡടക്കം തീയിട്ട് നശിപ്പിച്ചു. തലപറമ്പിലെ ശുഹദാക്കളുടെ നേർച്ചപ്പെട്ടി തകർത്ത് പണം മോഷ്ടിച്ചു. തലപറമ്പ് ഖുതുബുസമാൻ പള്ളിയുടെ വാതിൽ തകർക്കാനും ശ്രമം നടത്തി. തിരൂർ സിഐ ഫർഷാദിന്റെയും താനൂർ സിഐ പ്രമോദി​ന്റെയും നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
പ്രധാന വാർത്തകൾ
 Top