16 April Friday
ലീഗ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശം

വേങ്ങരയിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് 
മുൻ എസ്ടിയു നേതാവ്

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021
 
വേങ്ങര
ലീഗ് നേതാക്കൾക്കെതിരെ രൂക്ഷ വിമർശമുയർത്തി, വേങ്ങര മണ്ഡലത്തിൽ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച്‌ മുൻ എസ്ടിയു നേതാവ്. എസ്ടിയു മുൻ സംസ്ഥാന സെക്രട്ടറിയും കർഷകത്തൊഴിലാളി ഫെഡറേഷൻ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കെ കെ ഹംസയാണ് ലീഗിനെതിരെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ച് രംഗത്തുവന്നത്‌. 
വേങ്ങര മണ്ഡലത്തിലെ വികസന മുരടിപ്പിനുകാരണം ഇതുവരെ മണ്ഡലത്തെ പ്രതിനിധീകരിച്ച ലീഗ് നേതാക്കളാണെന്ന്‌ അദ്ദേഹം പറഞ്ഞു. അണികളുടെ നിഷ്‌കളങ്കത മുതലെടുത്താണ് ഓരോ തെരഞ്ഞെടുപ്പ് വരുമ്പോഴും കുഞ്ഞാലിക്കുട്ടി വിവിധ സഭകളിലേക്ക് മത്സരിക്കുന്നത്‌. 
സ്വാർഥതാല്‍പ്പര്യമാണ് ഇതിനുപിന്നിൽ‌. ഇതര സംസ്ഥാനങ്ങളിൽ ദുരിതമനുഭവിക്കുന്ന ന്യൂനപക്ഷങ്ങൾക്ക് ആശ്വാസമേകുന്നതിനുപകരം അധികാരത്തിന്റെ മത്തുപിടിച്ച് നിയമസഭയിലേക്ക് മത്സരിക്കുകയാണ്‌ കുഞ്ഞാലിക്കുട്ടി എന്നും ഹംസ പറഞ്ഞു. നേതൃത്വത്തോട് ഇടഞ്ഞ്‌  തദ്ദേശ തെരഞ്ഞെടുപ്പിൽ കണ്ണമംഗലം പഞ്ചായത്ത്‌ എട്ടാംവാർഡിൽ മത്സരിച്ച്‌ ജയിച്ച വ്യക്തിയാണ്‌ ഹംസ. 
നിയമസഭാ തെരഞ്ഞെടുപ്പിൽ വർഗീയകക്ഷികളൊഴികെയുള്ളവരുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
 
എസ്ഡിപിഐ സ്ഥാനാര്‍ഥിയായി 
മലപ്പുറം
ലോക്‌സഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ എസ്ഡിപിഐ സ്ഥാനാർഥിയായി ദേശീയ ജനറൽ സെക്രട്ടറി ഡോ. തസ്‌ലിം റഹ്മാനി മത്സരിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന പ്രസിഡന്റ് പി അബ്ദുൽമജീദ് ഫൈസി, ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് എന്നിവർ പങ്കെടുത്തു.
 
പൊതുസ്ഥലങ്ങളിൽ 
പ്രചാരണ ബോർഡുകൾ 
സ്ഥാപിക്കരുത്‌
കൊച്ചി
പൊതുസ്ഥലങ്ങളിൽ രാഷ്ടീയ പാർടികളുടെ പ്രചാരണബോർഡുകൾ സ്ഥാപിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ തെരഞ്ഞെടുപ്പുകമീഷന് ഹൈക്കോടതി നിർദേശം നൽകി. 
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, പാതയോരത്തെ ഫ്ലക്സുകളും ബാനറുകളും നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് കോടതിയുടെ പരിഗണനയിലുള്ള ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്.
പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബോർഡുകളുടെ നിയന്ത്രണത്തിന് സ്വീകരിച്ച നടപടികൾ വിശദീകരിക്കുന്നതിന് സർക്കാർ കുടുതൽ സമയം തേടി. 26നകം റിപ്പോർട്ട് നൽകണമെന്നും വീഴ്ച ഉണ്ടായാൽ കലക്ടർമാരെ വിളിച്ചുവരുത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top