16 April Friday

മോട്ടോർ വാഹന പണിമുടക്ക്‌ ജില്ലയിൽ പൂർണം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 3, 2021

പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനവിൽ പ്രതിഷേധിച്ച്‌ പണിമുടക്കിയ തൊഴിലാളികൾ സംയുക്ത 
സമരസമിതി നേതൃത്വത്തിൽ മലപ്പുറത്ത് നടത്തിയ പ്രകടനം

മലപ്പുറം
പെട്രോൾ –- ഡീസൽ വില വർധിപ്പിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ സംയുക്ത സമരസമിതി നേതൃത്വത്തിൽ നടത്തിയ മോട്ടോർ വാഹന പണിമുടക്ക്‌ ജില്ലയിൽ പൂർണം. ഓട്ടോ,- ടാക്‌സി, സ്വകാര്യ ബസുകൾ സർവീസ്‌ നടത്തിയില്ല. ചരക്ക്‌ വാഹനങ്ങളും നിരത്തിലിറങ്ങാതെ പണിമുടക്കിൽ പങ്കെടുത്തു. നാല്‌ ഡിപ്പോകളിൽനിന്നും കെഎസ്‌ആർടിസി നാമമാത്ര സർവീസുകളാണ്‌ നടത്തിയത്‌. കരിപ്പൂർ വിമാനത്താവളത്തിലെ എല്ലാ ടാക്‌സി ഡ്രൈവർമാരും പണിമുടക്കി. സ്വകാര്യ വാഹനങ്ങളും ഇരുചക്രവാഹനങ്ങളുംമാത്രമാണ് ഭാഗികമായി റോഡിലിറങ്ങിയത്. കലക്ടറേറ്റ്‌ അടക്കമുള്ള ജില്ലയിലെ സർക്കാർ ഓഫീസുകളിൽ ഹാജർനില കുറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളും അടഞ്ഞുകിടന്നു. തേഞ്ഞിപ്പലം കലിക്കറ്റ്‌ സർവകലാശാലയിൽ കുറച്ച്‌ ജീവനക്കാർമാത്രമാണ്‌ ജോലിക്കെത്തിയത്‌. വാഹനങ്ങൾ എത്താത്തതിനാൽ ചേളാരി ഐഒസി പ്ലാന്റിൽനിന്നുള്ള പാചകവാതക വിതരണവും മുടങ്ങി. യാത്രക്കാരില്ലാത്തതിനാൽ കടകളും പൂർണമായി തുറന്നുപ്രവർത്തിച്ചില്ല. പാൽ, പത്രം, ആശുപത്രി, തെരഞ്ഞെടുപ്പ്‌ വാഹനങ്ങളെ പണിമുടക്കിൽനിന്ന്‌ ഒഴിവാക്കിയിരുന്നു. പണിമുടക്കിയ തൊഴിലാളികൾ സംയുക്ത സമരസമിതി നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിൽ പ്രകടനവും വിശദീകരണ യോഗങ്ങളും ചേർന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top