16 April Friday

നേരിനൊപ്പംചേർന്ന്‌ 
പരമുപിള്ളയും

സ്വന്തം ലേഖകൻUpdated: Wednesday Mar 3, 2021

എ‍ൻജിഒ യൂണിയൻ ‘നേരറിവുകൾ’ ജില്ലാ കലാജാഥയിൽനിന്ന്

മലപ്പുറം
‘നേരിന്‌ മുന്നില്‌ എല്ലാ കള്ളങ്ങളും തോറ്റുപോവും. നാട്ടിൽ നന്മകൾ വിതച്ച സർക്കാരിനൊപ്പം ഞാനുമുണ്ട്‌. ഇന്നാടിനൊപ്പം’–- ‘നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി’ നാടകത്തിലെ കഥാപാത്രം പരമുപിള്ള അരങ്ങിൽ ഉറക്കെ പ്രഖ്യാപിക്കുന്നു. നവകേരള നിർമിതിയുടെ നേരറിഞ്ഞ്‌ ശരിയുടെ പക്ഷത്തേക്ക്‌ നിലയുറപ്പിച്ച്‌ കേരള എൻജിഒ യൂണിയൻ കലാജാഥയിലെ  ‘നേരിന്റെ നേര്‌’ നാടകത്തിൽ വീണ്ടുമെത്തുകയാണ്‌ ഇന്നലെകളിലെ ഉശിരൻ കഥാപാത്രം. അരങ്ങിൽ വികസനത്തിന്റെ നേർചിത്രം വരച്ച്‌ യൂണിയൻ ‘ജ്വാല’ കലാ–-സാംസ്‌കാരിക സമിതിയുടെ ‘നേരറിവുകൾ’ ജില്ലാ കലാജാഥ പര്യടനം തുടരുന്നു. 
നാടകവും രണ്ട്‌ സംഗീതശിൽപ്പങ്ങളും നാടൻപാട്ടുകളുമാണ്‌ ജാഥയിലുള്ളത്‌‌. മനോജ്‌ നാരായണനാണ്‌ സംവിധാനം. സംഗീതം പ്രേംകുമാർ വടകര. കേരളത്തിലെ വികസന മുന്നേറ്റം തുറന്നുകാട്ടുന്ന ‘നേരിന്റെ നേര്‌‌’ നാടകം രചിച്ചത്‌ സുരേഷ്‌ബാബു ശ്രീസ്‌തയാണ്‌. രാജ്യത്തിന്റെ വർത്തമാനകാലത്തിലൂടെയുള്ള യാത്രയാണ്‌ അജയകുമാർ അന്നശേരി രചിച്ച ‘ഇന്ത്യ 2021’ സംഗീത നാടക നൃത്തശിൽപ്പം. ഇടശ്ശേരിയുടെ ‘കുടിയിറക്കൽ’ കവിതയുടെ ദൃശ്യാവിഷ്‌കാരവുമുണ്ട്‌.13 അംഗങ്ങളടങ്ങിയ ജാഥയുടെ ക്യാപ്‌റ്റൻ കെ സുനിൽകുമാറാണ്‌. ‘ജ്വാല’ സമിതി കൺവീനർ കെ സി ഹസിലാൽ മാനേജരാണ്‌. തിങ്കളാഴ്‌ച മലപ്പുറത്ത്‌ തുടങ്ങിയ ജാഥ ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ വിവിധയിടങ്ങളിൽ പരപാടികൾ അവതരിപ്പിക്കും.
ജാഥ ഇന്ന്‌
രാവിലെ 9.30–- വേങ്ങര, 11.30–- ചെമ്മാട്, 2.30–- കലിക്കറ്റ് സർവകലാശാല, 4.30–- കൊണ്ടോട്ടി, 5.30–- അരീക്കോട്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top