03 February Friday

" ലഹരിക്കെതിരെ 
രണ്ടുകോടി ഗോൾ'

വെബ് ഡെസ്‌ക്‌Updated: Friday Dec 2, 2022

"രണ്ട് കോടി ഗോൾ' ക്യാമ്പയിൻ കലക്ടറേറ്റ് പരിസരത്ത് ജില്ലാ കലക്ടർ വി ആർ പ്രേംകുമാർ 
ഗോളടിച്ച് ഉദ്ഘാടനംചെയ്യുന്നു

 മലപ്പുറം

സംസ്ഥാന സർക്കാർ നോ ടു ഡ്രഗ്സ് ക്യാമ്പയിൻ രണ്ടാംഘട്ടം ലഹരിക്കെതിരെ രണ്ടുകോടി ഗോൾ' ചലഞ്ചിന് തുടക്കം. ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തിലാണിത്‌. കലക്ടറേറ്റ് പരിസരത്ത്  കലക്ടർ വി ആർ പ്രേംകുമാർ ഗോളടിച്ച് ഉദ്ഘാടനംചെയ്തു. ഡിഎംഒ  ആർ രേണുക, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി എൻ അനൂപ്, ഡെപ്യൂട്ടി എക്സൈസ് കമീഷണർ താജുദ്ദീൻകുട്ടി, അസി. എക്സൈസ് കമീഷണറുടെ ചാർജുള്ള സർക്കിൾ ഇൻസ്പെക്ടർ ജിജി പോൾ, എൻസിഡി നോഡൽ ഓഫീസർ കെ പി അഹമ്മദ് അഫ്‌സൽ, മുൻ ഫുട്‌ബോൾ താരം യു ഷറഫലി എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top