21 October Wednesday

പെൺകുട്ടിയെ പീഡിപ്പിച്ച ബസ് ജീവനക്കാരൻ അറസ്റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Oct 2, 2020

 

പെരിന്തൽമണ്ണ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ട് പോയി  പീഡിപ്പിച്ചെന്ന പരാതിയിൽ ബസ് ജീവനക്കാരൻ പിടിയിൽ. പൊന്മള പറങ്കിമൂച്ചിക്കൽ താമരശേരി കൊളക്കാടൻ  ഷമീമിനെ (28)യാണ് പെരിന്തൽമണ്ണ  ഇൻസ്‌പെക്ടർ സി കെ നാസറും സംഘവും അറസ്റ്റ് ചെയ്‌തത്‌. ആറുമാസംമുമ്പായിരുന്നു  സംഭവം. അങ്ങാടിപ്പുറത്തുനിന്ന് ബൈക്കിൽ കൊണ്ടുപോയി മലപ്പുറത്തെ  ക്വാര്‍ട്ടേഴ്‌സിലെത്തിച്ച്‌ പീഡിപ്പിക്കുകയായിരുന്നു.   ഒളിവിൽ കഴിയുന്നതിനിടെ മലപ്പുറം ടൗണിൽനിന്നാണ് യുവാവ്‌ പിടിയിലായത്‌. കോടതി 14 ദിവസത്തേക്ക് റിമാൻഡുചെയ്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top