15 October Tuesday
ബാഡ്മി​ന്റണ്‍ ചാമ്പ്യൻഷിപ്പ്

തായ്‌ലന്‍ഡിലേക്ക്‌ പറക്കാനൊരുങ്ങി ആകാശും ഗോകുലും

വെബ് ഡെസ്‌ക്‌Updated: Monday Sep 2, 2019

ആകാശും ഗോകുലും

 
മേലാറ്റൂർ
ആകാശും ഗോകുലും 12ന്‌ തായ്‌ലന്‍ഡിലേക്ക്‌ പറക്കും. അന്തർദേശീയ ഡ്വാർഫ് പാരാബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടാനുറച്ചാണ്‌ ഇവരുടെ യാത്ര. 14 മുതൽ 21 വരെ തായ്‌ലന്‍ഡിലെ ബാങ്കോക്കിൽ നടത്തുന്ന അന്താരാഷ്‌ട്ര ഡ്വാർഫ് പാരാബാഡ്മിന്റണ്‍ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ പങ്കെടുക്കും. 
മേലാറ്റൂർ റെയിൽവേ സ്റ്റേഷനുസമീപം എടത്തളമഠത്തിൽ സേതുമാധവൻ, ഗീത ദമ്പതികളുടെ മകനാണ്‌ ആകാശ് എസ്  മാധവൻ, കോഴിക്കോട് ഫാറൂഖ് സ്വദേശി അരീപ്പറമ്പ് വടക്കയിൽ ഗോവിന്ദൻകുട്ടിയുടെയും ഗിരിജയുടെയും മകനാണ്‌  ഗോകുൽദാസ്‌. ചാമ്പ്യൻഷിപ്പിൽ ഡ്വാർഫ് (ഉയരക്കുറവുള്ള) വിഭാഗത്തിലാണ് ഇവരുടെ  മത്സരം. 2013ൽ അമേരിക്കയിലും 2017ൽ കനഡയിലും നടന്ന ഒളിമ്പിക്‌സിലെ ജേതാവാണ് ആകാശ്. 
ദേശീയ മീറ്റിൽ പങ്കെടുത്ത് ഗോകുൽ കേരളത്തിനായി മെഡൽ നേടിയിട്ടുണ്ട്‌. 
പരിശീലനത്തിനും യാത്രക്കായുമുള്ള വലിയ ചെലവ് ഇവരെ പ്രതിസന്ധിയിലാക്കുന്നു. അലോഗ്, സുഹൈൽ എന്നിവരുടെ കീഴിലാണ് പരിശീലനം.
പ്രധാന വാർത്തകൾ
 Top