19 September Thursday

33 കെവി സബ്സ്റ്റേഷൻ മൂന്നുമാസത്തിനകം

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019

ആഢ്യൻപാറ ജലവൈദ്യുത നിലയത്തിൽനിന്നുള്ള 33 കെവി ലൈൻ നിർമാണം

എടക്കര
മലയോരത്തിന്റെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകുന്ന പോത്ത്കല്ല് 33 കെവി സബ്സ്റ്റേഷൻ മൂന്ന്‌ മാസത്തിനകം കമീഷൻ ചെയ്യുമെന്ന് വൈദ്യുതി വകുപ്പധികൃതർ. ആഢ്യൻപാറ നിലയത്തിൽനിന്ന്‌ വൈദ്യുതിയെത്തിച്ചാണ്‌ പ്രവർത്തനം. ഇതിനുള്ള ലൈൻ നിർമാണം പൂർത്തിയായി. കേബിൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള പണികൾ അവസാനഘട്ടത്തിലാണ്. പുളപ്പാടത്താണ് സബ് സ്റ്റേഷൻ പ്രവർത്തനം.  
വർഷങ്ങൾക്ക് മുമ്പ് രൂപംനൽകിയ പദ്ധതിക്ക് എൽഡി എഫ് സർക്കാർ വന്നതോടെയാണ് ജീവൻവച്ചത്. 
സ്വകാര്യവ്യക്തികളുടെ റബർ തോട്ടം വഴി ലൈൻ വലിക്കാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയത് നാട്ടുകാർ ചോദ്യം ചെയ്തതോടെയാണ് ആദ്യഘട്ടത്തിൽ പദ്ധതി മുടങ്ങിയത്.  പ്രദേശത്ത് ഉപറോഡ് നിർമിച്ച് ലൈൻ വലിക്കാൻ അധികൃതർ നടത്തിയ നീക്കം വിജയിച്ചു. 
പദ്ധതി യാഥാർഥ്യമായാൽ പോത്ത്കല്ല്, കുറുമ്പലങ്ങോട് വില്ലേജുകളിലെ വൈദ്യുതിക്ഷാമത്തിനറുതിയാകും.
 
പ്രധാന വാർത്തകൾ
 Top