18 October Friday

കലിക്കറ്റ്‌ കാര്യാലയത്തിലേക്ക്‌ എസ്‌എഫ്‌ഐ മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019

കലിക്കറ്റ് സർവകലാശാല ഭരണവിഭാഗത്തിനുമുമ്പിൽ എസ്എഫ്ഐ പ്രവർത്തകരുടെ ധർണ

 

തേഞ്ഞിപ്പലം
കലിക്കറ്റ് സർവകലാശാല ഭരണവിഭാഗത്തിലേക്ക്‌ എസ്‌എഫ്‌ഐ മാർച്ചും ധർണയും. ലൈബ്രറി, ലേഡീസ് ഹോസ്റ്റൽ, ഹെൽത്ത്‌സെന്റർ സമയം 24 മണിക്കൂറാക്കുക, സെമിനാർ കോംപ്ലക്സ്, ഓഡിറ്റോറിയം എന്നിവിടങ്ങളിൽ കുടിവെള്ള സൗകര്യം ഏർപ്പെടുത്തുക, കായിക വിദ്യാർഥികൾക്ക് ഹെൽത്ത് ഇൻഷുറൻസ് സംവിധാനം ഏർപ്പെടുത്തുക തുടങ്ങിയ 24 ആവശ്യങ്ങൾ ഉന്നയിച്ചു. ജില്ലാ കമ്മിറ്റിയംഗം വി ആർ അജയ് ഉദ്ഘാടനംചെയ്തു. കെ സജിൽ അധ്യക്ഷനായി. എം ആദിത്യ സ്വാഗതവും ബിതുൽ നന്ദിയും പറഞ്ഞു. വൈസ് ചാൻസലർ എസ്എഫ്ഐ നേതാക്കളുമായി ചർച്ച നടത്തി. ആവശ്യങ്ങൾ അംഗീകരിച്ചതോടെ സമരം അവസാനിപ്പിച്ചു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top