20 September Friday

നഗരസഭാ ജീവനക്കാരെ മർദിച്ചു; യുവാവ്‌ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019

 

തിരൂരങ്ങാടി 
നഗരസഭാ ഓഫീസിൽ ജീവനക്കാരെ യുവാവ്‌ മർദിച്ചു. സീനിയര്‍ ക്ലര്‍ക്കായ എം മനോജ്കുമാര്‍, ഓഫീസ് അറ്റന്‍ഡന്റ് പി രജീന്ദ്രന്‍, പിഎംഎവൈ കണ്‍സള്‍ട്ടന്റ് സനല്‍കുമാര്‍ എന്നിവർക്ക്‌ പരിക്കേറ്റു. ജീവനക്കാരെ ആക്രമിച്ച എ ആർ നഗർ അരീത്തോട്‌ ജിഷ്‌ണുവിനെ നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു.  പേരു തിരുത്താൻ നൽകിയ അപേക്ഷയില്‍  ഓൺലൈന്‍ നടപടി പൂര്‍ത്തിയാക്കിയില്ലെന്ന്  ആരോപിച്ചാണ് യുവാവ് ജീവനക്കാർക്ക് നേരെ തട്ടിക്കയറിയത്‌. 
വനിതാ ജീവക്കാര്‍ക്ക് നേരെ അസഭ്യം പറഞ്ഞു. പരിക്കേറ്റ ജീവനക്കാര്‍ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.
പ്രധാന വാർത്തകൾ
 Top