28 February Friday

ട്രെയിനിൽ ടിക്കറ്റില്ലായാത്ര; കുടുങ്ങിയത്‌ 167 പേർ

വെബ് ഡെസ്‌ക്‌Updated: Friday Aug 2, 2019

 നിലമ്പൂർ

നിലമ്പൂർ–-ഷൊർണൂർ റൂട്ടിൽ റെയിൽവേ നടത്തിയ പ്രത്യേക പരിശോധനയിൽ ടിക്കറ്റില്ലാതെ യാത്രചെയ്ത 167 യാത്രക്കാരിൽനിന്ന് 47,000 രൂപ പിഴ ഈടാക്കി. ജൂലൈ 29 മുതൽ 31 വരെ മൂന്ന് ദിവസങ്ങളിലെ കണക്കാണിത്‌. കൊമേഴ്സൽ മാനേജർ എസ് സുനിൽകുമാറും 16 ടിക്കറ്റ് ചെക്കിങ്‌ സ്റ്റാഫും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും ചേർന്നായിരുന്നു പരിശോധന.  56612 നമ്പർ നിലമ്പൂർ–-ഷൊർണൂർ പാസഞ്ചറിലാണ്‌ ടിക്കറ്റിലാതെ ഏറ്റവും കൂടുതൽ പേർ കയറിയത്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top