08 August Saturday

ഫിഷ് ലാന്‍ഡിങ് സെന്ററുകളില്‍ നിയന്ത്രണം

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020
താനൂർ 
കോവിഡ് –- 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തീരദേശങ്ങളിൽ കർശന നിയന്ത്രണം. ജില്ലയിലെ ഫിഷ് ലാന്‍ഡിങ് സെന്ററുകളിൽ ചില്ലറ മത്സ്യ വിൽപ്പന ഉൾപ്പെടെ നിരോധിച്ചു. നിറമരുതൂർ, തേവർക്കടപ്പുറം, താനൂർ,- ഉണ്ണിയാൽ, അഴീക്കൽ, പുറത്തൂർ, -പടിഞ്ഞാറെക്കര അഴിമുഖം, മംഗലം, -കൂട്ടായി നോർത്ത്, വെട്ടം, - വാക്കാട് എന്നിവിടങ്ങളിൽ കടലിൽനിന്നുള്ള മത്സ്യങ്ങൾമാത്രമേ വിൽപ്പനക്ക് എത്തിക്കാവൂ. ഇവിടങ്ങളിൽ ചില്ലറ വിൽപ്പന അനുവദിക്കില്ല. 
ലാന്‍ഡിങ് സെന്ററിലേക്ക് മത്സ്യ മൊത്തക്കച്ചവടക്കാരെയും ചില്ലറ വിൽപ്പനക്കാരെയും വള​ന്റിയർമാർ ടോക്കൺ നൽകി‌മാത്രമേ പ്രവേശിപ്പിക്കൂ. രാവിലെ ഏഴുമുതൽ മുതൽ പകൽ 12 വരെയാണ് ഫിഷ് ലാന്‍ഡിങ് സെന്ററുകളിലെ പ്രവർത്തനം. യോഗത്തിൽ മത്സ്യത്തൊഴിലാളി കടാശ്വാസ കമീഷൻ അംഗം കൂട്ടായി ബഷീർ, മത്സ്യഫെഡ് ബോർഡ് അംഗം ഹനീഫ, തിരൂർ തഹസിൽദാർ, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top