08 August Saturday

മുണ്ടേരി വിത്ത് കൃഷിത്തോട്ടം ഹൈടെക് ഫാമാക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020
എടക്കര
മുണ്ടേരി സംസ്ഥാന വിത്ത് കൃഷിത്തോട്ടം ഹൈടെക് ഫാമാക്കും. പി വി അൻവർ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പ്രളയത്തിൽ തകർന്ന ഫാം പുനർനിർമാണത്തിന്‌  ആറുകോടി രൂപ സർക്കാർ അനുവദിച്ചിട്ടുണ്ട്‌.1980ൽ സ്പെഷൽ അഗ്രികൾച്ചറൽ ഡെവലപ്മെന്റ്‌  യൂണിറ്റ് (സാഡു) പ്രകാരമാണ് ഫാം ആരംഭിച്ചത്. 505.29 ഹെക്ടർ ഫാമിൽ 303 ഹെക്ടറിൽ മാത്രമാണ്‌  കൃഷിയുള്ളത്. 356 തൊഴിലാളികളിൽ 202 തൊഴിലാളികളാണ് നിലവിലുള്ളത്. 154 ഒഴിവുകൾ നിലനിൽക്കുകയാണ്. തൊഴിലാളികളുടെ ഒഴിവ് നികത്തുക, ഫാം ടൂറിസം സാധ്യത പ്രയോജനപ്പെടുത്തുക തുടങ്ങിയവ  പരിശോധിച്ച്  45 കോടി രൂപയുടെ പ്രപ്പോസൽ സർക്കാരിന് സമർപ്പിക്കും. കെഎൽഡിസി സ്പെഷൽ ഓഫീസർ, സീനിയർ എൻജിനിയർ, വനം, റവന്യൂ, ഇറിഗേഷൻ, കൃഷിവകുപ്പ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top