07 July Tuesday

റംലക്ക്‌ വീടായി: മാസാണ്‌ മാസ്‌ ക്ലബ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

ഇന്താലി റംലക്ക് മാസ് ക്ലബ് പ്രവര്‍ത്തകര്‍ നിര്‍മിച്ചു നല്‍കിയ വീട്

മേലാറ്റൂര്‍ 
കാത്തിരിപ്പിനൊടുവില്‍ വെട്ടത്തൂര്‍ പഞ്ചായത്തിലെ മണ്ണാര്‍മല പീടികപ്പടിയിലെ ഇന്താലി റംലയുടെ വീടെന്ന സ്വപ്നം സഫലമായി. പ്രദേശത്തെ മാസ് ക്ലബ്‌ പ്രവര്‍ത്തകരാണ്‌ ശോച്യാവസ്ഥയിലുള്ള വീട് പൊളിച്ചുമാറ്റി നല്ല വീട്‌ നിർമിച്ചത്‌. അഞ്ച് മാസംകൊണ്ടായിരുന്നു നിർമാണം. സുമനസ്സുകളുടെ സഹായവും ക്ലബ്‌ പ്രവര്‍ത്തകരുടെ അധ്വാനത്താലുമാണ് ഭര്‍ത്താവും രണ്ട്‌ പെണ്‍മക്കളുമടങ്ങുന്ന കുടുംബത്തിന് വീട് യാഥാര്‍ഥ്യമായത്. ആറ് ലക്ഷത്തോളം രൂപ ചെലവിലാണ് വീട് നിര്‍മിച്ചത്. കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഫിറോസ് കാരാടന്‍, ചെയര്‍മാന്‍ അഷറഫ് കാരാടന്‍, ക്ലബ്‌ സെക്രട്ടറി എ ഫാസില്‍, പ്രസിഡന്റ്‌ കെ മുബാറക്  എന്നിവര്‍ ചേര്‍ന്ന് റംലക്ക് താക്കോല്‍ കൈമാറി. 
പ്രധാന വാർത്തകൾ
 Top