12 July Sunday

14 പുതിയ കേസുകള്‍

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
മലപ്പുറം
കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ പകര്‍ച്ചവ്യാധി തടയല്‍ നിയമപ്രകാരം ജില്ലയിൽ 14 കേസുകൾ തിങ്കളാഴ്ച രജിസ്റ്റർ ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 16 പേരെ ഇന്നലെ അറസ്റ്റു ചെയ്തു. നിർദേശങ്ങൾ ലംഘിച്ച് നിരത്തിലിറക്കിയ നാല് വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇതോടെ നിരോധനാജ്ഞ ലംഘിച്ചതിന് പൊലീസ് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 4446 ആയി. 5477 പേരെയാണ് ഇതുവരെ അറസ്റ്റു ചെയ്തത്. ജില്ലയിലാകെ ഇതുവരെ 2573 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top