14 July Tuesday

താക്കീതായി മഹിളാ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

ജനാധിപത്യ മഹിളാ അസോസിയേഷൻ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി മലപ്പുറം പോസ്സ്‌ ഓഫീസിന്‌ മുന്നിലെ പ്രതിഷേധം

തിരുവനന്തപുരം/ മലപ്പുറം
വിവിധ ആവശ്യങ്ങളുന്നയിച്ച്‌ അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ ജൂൺ ഒന്ന്‌ പ്രതിഷേധ ദിനമായി ആചരിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ തടയുക, പട്ടിണികിടക്കുന്ന സ്ത്രീകളെയും കുട്ടികളെയും സംരക്ഷിക്കുക, ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്ന ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുക, ജോലിയില്ലാത്തവർക്ക്‌ പ്രതിമാസം 7500 രൂപ ധനസഹായം അനുവദിക്കുക എന്നിവയായിരുന്നു ആവശ്യം.
മലപ്പുറം പോസ്റ്റ് ഓഫീസിന്‌ മുമ്പിലെ പ്രതിഷേധം കേന്ദ്ര കമ്മിറ്റിയംഗം കെ പി സുമതി ഉദ്‌ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി വി ടി സോഫിയ (പറപ്പൂർ), പ്രസിഡന്റ്‌ ഇ സിന്ധു (മാറഞ്ചേരി), സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി സുചിത്ര (തുവ്വൂർ), കെ റംല (ആനക്കയം) എന്നിവിടങ്ങളിലും പ്രതിഷേധം ഉദ്‌ഘാടനംചെയ്തു.
 
പ്രധാന വാർത്തകൾ
 Top