11 July Saturday

പ്രോജക്ട് കോഡിനേറ്റർ നിയമനം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
മലപ്പുറം
ഫിഷറീസ് വകുപ്പ് വഴി നടപ്പിലാക്കുന്ന പുനർഗേഹം പദ്ധതിയുടെ നടത്തിപ്പിനായി കരാർ അടിസ്ഥാനത്തിൽ പ്രോജക്ട് കോഡിനേറ്ററെ നിയമിക്കുന്നു. അംഗീകൃത സർവകലാശാലയിൽനിന്നും സോഷ്യൽ വർക്ക്/ സോഷ്യോളജി/സൈക്കോളജി ഇവയിൽ ഏതെങ്കിലും ഒരു വിഷയത്തിലുളള ബിരുദാനന്തര ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത. 12നാണ് അഭിമുഖം. താൽപ്പര്യമുള്ളവർ  വിശദമായ ബയോഡേറ്റ  നേരിട്ടോ, തപാൽ, ഇ -മെയിൽ മുഖേനയോ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിൽ എട്ടിന് വൈകിട്ട് അഞ്ചിനകം ഹാജരാക്കണം. മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ ഉദ്യോഗാർഥികൾക്ക് മുൻഗണന. ഫോൺ: 0494-2666428.
പ്രധാന വാർത്തകൾ
 Top