12 July Sunday

വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കണം: ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020
തിരുവനന്തപുരം
നാഷണൽ കോ–-ഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആൻഡ്‌ എൻജിനിയേഴ്‌സ്‌ കേന്ദ്രസർക്കാർ ഓഫീസുകൾക്ക്‌ മുന്നിൽ ധർണ നടത്തി. വൈദ്യുതി മേഖല സ്വകാര്യവൽക്കരിക്കാൻ കേന്ദ്ര സർക്കാർ അവതരിപ്പിച്ച വൈദ്യുതി ഭേദഗതി ബിൽ പിൻവലിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ധർണ. കോഴിക്കോട് ഇൻകം ടാക്സ് ഓഫീസിനു മുമ്പിൽ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീം  ഉദ്ഘാടനം ചെയ്തു. 
രാജ്ഭവന് മുമ്പിൽ  ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ ജയപ്രകാശ്, എഐടിയുസി സംസ്ഥാന സെക്രട്ടറി കവിത രാജൻ, ഓഫീസേഴ്സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി എസ് ആർ ശ്രീജിത്ത്‌, അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു.
കൊണ്ടോട്ടി പോസ്റ്റോഫീസിന് മുന്നിൽ നടന്ന പ്രതിഷേധ ധർണ സിഐടിയു കൊണ്ടോട്ടി ഏരിയാ സെക്രട്ടറി അഡ്വ. സി ബാബു ഉദ്ഘാടനംചെയ്തു. ബി ജോയ്, എ കൃഷ്ണൻ, പി ഗീത, കെ സുരേന്ദ്രനാഥ്, രാഗേഷ്‌ കുന്നത്ത്‌ എന്നിവർ സംസാരിച്ചു.
പ്രധാന വാർത്തകൾ
 Top