15 July Wednesday

യുവാവ് കൊല്ലപ്പെട്ട കേസിൽ ഒരാൾ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Jun 2, 2020

രാഹുൽ

താനൂർ
കത്തിക്കുത്തിൽ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. നന്നമ്പ്ര കീരിയാട്ടിൽ രാഹുൽ (22)ആണ്‌ അറസ്റ്റിലായത്. കടലുണ്ടി സമീപത്തുവച്ചാണ് ഇയാൾ അറസ്റ്റിലാകുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. 
റെയിൽവേ ഓവുപാലത്തിനടിയിൽ  മദ്യപിക്കുന്നതിനിടെ യുവാക്കൾ തമ്മിൽ കത്തിക്കുത്തുണ്ടാവുകയും  തിരൂർ പുല്ലൂരിൽ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന ചട്ടിക്കൽ  ശിഹാബുദ്ദീൻ കൊല്ലപ്പെടുകയുമുണ്ടായി. 
ഇയാള്‍ക്കൊപ്പം കുത്തേറ്റ ബിപി അങ്ങാടി സ്വദേശി അസല്‍ ​ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
അസലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് രാഹുൽ കടലുണ്ടിക്ക് സമീപം ഒളിവിൽ കഴിയുന്ന വിവരം ലഭിക്കുന്നത്. തുടർന്ന് താനൂർ സിഐ പ്രമോദും  സംഘവും കടലുണ്ടിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
പ്രധാന വാർത്തകൾ
 Top