27 May Wednesday

നിസാമുദ്ദീന്‍ സമ്മേളനം: 23 പേര്‍ ജില്ലയില്‍ നിരീക്ഷണത്തില്‍

വെബ് ഡെസ്‌ക്‌Updated: Thursday Apr 2, 2020
മലപ്പുറം
ഡല്‍ഹിയിലെ നിസാമുദ്ദീനില്‍ സമ്മേളനത്തില്‍ പങ്കെടുത്ത 23 പേര്‍ ജില്ലയില്‍ പ്രത്യേക നിരീക്ഷണത്തില്‍. ഇവരില്‍ രണ്ടുപേര്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളേജ് ഐസൊലേഷന്‍ വാര്‍ഡിലും 21 പേര്‍ വീടുകളില്‍ സ്വയം നിരീക്ഷണത്തിലുമാണെന്ന് ഡിഎംഒ ഡോ. കെ സക്കീന അറിയിച്ചു. മാര്‍ച്ച് ഏഴുമുതല്‍ പത്തുവരെ നടന്ന പരിപാടിയില്‍ പങ്കെടുത്തവരാണിവര്‍. മാര്‍ച്ച് 15 മുതല്‍ 18 വരെ നിസാമുദ്ദീനില്‍ നടന്ന പരിപാടിയില്‍ ജില്ലയില്‍നിന്ന് നാല്‌ പേരാണ് പങ്കെടുത്തത്. ഇവര്‍ ഡല്‍ഹിയില്‍ത്തന്നെ നിരീക്ഷണത്തില്‍ തുടരുകയാണ്‌. ഇവർക്ക്‌ എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങളുണ്ടെങ്കിൽ ഉടൻ ഐസോലേഷൻ വാർഡിൽ പ്രവേശിപ്പിക്കുമെന്ന്‌ ഡിഎംഒ  അറിയിച്ചു.
 
പ്രധാന വാർത്തകൾ
 Top