മലപ്പുറം
കടലുണ്ടിപ്പുഴക്കും ഊരകംമലക്കും ഇടയിലുള്ള ഭൂഭാഗമാണ് മലപ്പുറം മണ്ഡലം. മലബാർ സമരനായകൻ വാരിയൻകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി വീരചരമം പ്രാപിച്ച കോട്ടക്കുന്നും സാമ്രാജ്യത്വത്തെ എതിർത്തൊടുങ്ങിയവരുടെ ഓർമകളിലേക്ക് പ്രവേശനമേകുന്ന പൂക്കോട്ടൂർ ഗെയ്റ്റും ഈ മണ്ണിന്റെ ചരിത്രം പറയും. ഏറനാട് താലൂക്കിലെ മലപ്പുറം നഗരസഭയും ആനക്കയം, പുൽപ്പറ്റ, പൂക്കോട്ടൂർ പഞ്ചായത്തുകളും പെരിന്തൽമണ്ണ താലൂക്കിലെ കോഡൂർ, കൊണ്ടോട്ടി താലൂക്കിലെ മൊറയൂർ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ജില്ലാ ആസ്ഥാനമായ മലപ്പുറം മണ്ഡലം. നഗരങ്ങളും ഗ്രാമങ്ങളും ഒരുപോലെയുള്ള പ്രദേശം. 14 നിയമസഭകളിലായി ഒമ്പത് പേർ മണ്ഡലത്തെ പ്രതിനിധീകരിച്ചു. എല്ലാവരും മുസ്ലിംലീഗ് പ്രതിനിധികൾ. കെ ഹസൻ ഗനിയാണ് ആദ്യ എംഎൽഎ. 2011, 2016 വർഷങ്ങളിൽ പി ഉബൈദുള്ളയാണ് മലപ്പുറത്തുനിന്ന് നിയമസഭയിലെത്തിയത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് നേടിയ 35,672 വോട്ടിന്റെ ഭൂരിപക്ഷം തദ്ദേശ തെരഞ്ഞെടുപ്പിൽ 13,715–-ആയി കുറച്ചത് ഇടതുപക്ഷത്തിന് നേട്ടമാണ്. അഞ്ച് വർഷത്തിനിടെ സംസ്ഥാന സർക്കാർ സഹായത്തോടെ മണ്ഡലത്തിൽ സമാനതകളില്ലാത്ത വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കിയത്. മലപ്പുറം താലൂക്ക് ആശുപത്രി വികസനം, ഗവ. കോളേജിൽ പിജി ബ്ലോക്ക്, കോട്ടക്കുന്ന് പാർക്ക് നവീകരണം, മേൽമുറി–കിഴക്കേത്തല നാലുവരി പാത എന്നിവ പ്രധാന പദ്ധതികളാണ്.
ജനപ്രതിനിധികൾ
1957–- കെ ഹസൻ ഗനി (മുസ്ലിംലീഗ്)
1960–- കെ ഹസൻ ഗനി (മുസ്ലിംലീഗ്)
1965–- എം പി എം അഹമ്മദ് കുരിക്കൾ (മുസ്ലിംലീഗ്)
1967–- എം പി എം അഹമ്മദ് കുരിക്കൾ (മുസ്ലിംലീഗ്)
1970–- യു എ ബീരാൻ (മുസ്ലിംലീഗ്)
1977-–- സി എച്ച് മുഹമ്മദ്കോയ (മുസ്ലിംലീഗ്)
1980-–- യു എ ബീരാൻ (മുസ്ലിംലീഗ്)
1982–- പി കെ കുഞ്ഞാലിക്കുട്ടി (മുസ്ലിംലീഗ്)
1987–- പി കെ കുഞ്ഞാലിക്കുട്ടി (മുസ്ലിംലീഗ്)
1991–- യൂനുസ് കുഞ്ഞ് (മുസ്ലിംലീഗ്)
1996–- എം കെ മുനീർ (മുസ്ലിംലീഗ്)
2001–- എം കെ മുനീർ (മുസ്ലിംലീഗ്)
2006–- എം ഉമ്മർ (മുസ്ലിംലീഗ്)
2011–- പി ഉബൈദുള്ള (മുസ്ലിംലീഗ്)
2016–- പി ഉബൈദുള്ള (മുസ്ലിംലീഗ്)
തദ്ദേശ
തെരഞ്ഞെടുപ്പ് 2020
മലപ്പുറം നഗരസഭ, കോഡൂർ, ആനക്കയം, മൊറയൂർ, പൂക്കോട്ടൂർ, പുൽപ്പറ്റ പഞ്ചായത്തുകൾ (യുഡിഎഫ്).
2016 നിയമസഭ
പി ഉബൈദുള്ള (യുഡിഎഫ്) : 81,072
അഡ്വ. കെ പി സുമതി (എൽഡിഎഫ്) : 45,400
കെ എൻ ബാദുഷ തങ്ങൾ (ബിജെപി) : 7211
ഭൂരിപക്ഷം : 35,672
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..