16 April Friday

എൽഡിഎഫ്‌ വിജയത്തിനായി *രംഗത്തിറങ്ങും

വെബ് ഡെസ്‌ക്‌Updated: Tuesday Mar 2, 2021

വിദേശ മദ്യവ്യവസായ തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം വി പി സക്കറിയ ഉദ്ഘാടനംചെയ്യുന്നു

പെരിന്തൽമണ്ണ
വിദേശ മദ്യവ്യവസായ തൊഴിലാളി യൂണിയൻ (സിഐടിയു) ജില്ലാ സമ്മേളനവും തൊഴിലാളി കുടുംബ സംഗമവും പെരിന്തൽമണ്ണ അലങ്കാർ ഓഡിറ്റോറിയത്തിൽ നടന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫ്‌ സ്ഥാനാർഥികളുടെ വിജയമുറപ്പിക്കാൻ മുഴുവൻ കുടുംബാംഗങ്ങളും രംഗത്തിറങ്ങാനും തീരുമാനിച്ചു.
സിഐടിയു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനംചെയ്തു. കെ വേലായുധൻ അധ്യക്ഷനായി. സിഐടിയു നേതാക്കളായ എം എം മുസ്തഫ, കെ ടി സെയ്ദ് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി പി രാമചന്ദ്രൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. കെ സഞ്ജയൻ സ്വാഗതവും അഭിലാഷ് നന്ദിയും പറഞ്ഞു. ഷൈലജ, അഭിലാഷ് എന്നിവർ പ്രമേയങ്ങൾ അവതരിപ്പിച്ചു. ഭാരവാഹികൾ: വി പി സക്കറിയ (പ്രസിഡന്റ്‌), പി രാമചന്ദ്രൻ (സെക്രട്ടറി), കെ വേലായുധൻ (ട്രഷറർ), ഷൈലജ (വനിത സബ്കമ്മിറ്റി കൺവീനർ).
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top