മലപ്പുറം
കേന്ദ്ര സർക്കാരിന്റെ സ്ക്രാപ്പേജ് പോളിസിക്കും പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനയ്ക്കുമെതിരെ വർക്ക്ഷോപ്പ് ജീവനക്കാർ ബുധനാഴ്ച ധർണ നടത്തും. 15 വർഷം പഴക്കമുള്ള ടാക്സി വാഹനങ്ങളും 20 വർഷം പഴക്കമുള്ള സ്വകാര്യ വാഹനങ്ങളും പൊളിച്ചുനീക്കണമെന്നാണ് പുതിയ നിയമം. ജില്ലയിൽ എടപ്പാൾ, പുത്തനത്താണി, തിരൂരങ്ങാടി, മലപ്പുറം, മഞ്ചേരി, നിലമ്പൂർ എന്നിവിടങ്ങളിലാണ് ധർണ നടക്കുകയെന്ന് അസോസിയേഷൻ ഓഫ് ഓട്ടോമൊബൈൽ വർക്ക്ഷോപ്സ് കേരള ജില്ലാ പ്രസിഡന്റ് പ്രഭാകരൻ മഞ്ചേരി, ഒ കെ ശ്രീനിവാസൻ, അച്യുതൻ തിരുന്നാവായ, ബഷീർ ചട്ടിപ്പറമ്പ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..