16 January Saturday

611 പേർക്ക് കോവിഡ്‌

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020


മലപ്പുറം
ജില്ലയിൽ തിങ്കളാഴ്‌ച 611 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 578 പേർക്കും നേരിട്ടുള്ള സമ്പർക്കത്തിലൂടെയാണ് വൈറസ്ബാധ. ഉറവിടമറിയാതെ 25 പേർക്കും രണ്ട് ആരോഗ്യപ്രവർത്തകർക്കും രോഗം സ്ഥിരീകരിച്ചു. 507 പേർ വിദഗ്ധ ചികിത്സയ്ക്ക് ശേഷം രോഗവിമുക്തരായി. ഇവരുൾപ്പെടെ 63,997 പേരാണ് ഇതുവരെ ജില്ലയിൽ രോഗമുക്തി നേടിയത്.
85,239 പേരാണ് ഇപ്പോൾ നിരീക്ഷണത്തിൽ കഴിയുന്നത്. 7786 പേർ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ ഇതുവരെ 344 പേരാണ് കോവിഡ് ബാധിതരായി മരിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top