മലപ്പുറം
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പോളിങ് ബൂത്തുകൾ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഒരുങ്ങും. പോളിങ് സ്റ്റേഷനുകളായി നിശ്ചയിച്ചിരിക്കുന്ന സ്ഥാപനങ്ങളിൽ വൈദ്യുതി, കുടിവെള്ളം, ഫർണിച്ചർ, ടോയ്ലറ്റ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാണെന്ന് അതത് തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർ ഉറപ്പുവരുത്തും. പോളിങ് സ്റ്റേഷനുകളിൽ ടോയ്ലറ്റ് സൗകര്യം ലഭ്യമായില്ലെങ്കിൽ അവ ലഭ്യമാക്കുന്നതിന് ഉചിത നടപടി സ്വീകരിക്കും. പ്രായോഗിക ബുദ്ധിമുട്ട് നേരിടുന്നുവെങ്കിൽ പരിസരത്തെ സ്ഥാപനങ്ങളിലോ വീടുകളിലോ സൗകര്യം ഉറപ്പാക്കും.
പോളിങ് ഉദ്യോഗസ്ഥർക്കുള്ള ഭക്ഷണം കുടുംബശ്രീയുമായി ചേർന്ന് ലഭ്യമാക്കും. സാമൂഹിക അകലം പാലിച്ച് വരിനിൽക്കുന്നതിന് പ്രത്യേകം അടയാളം രേഖപ്പെടുത്തുകയും വരിനിൽക്കുന്ന സ്ഥലത്ത് തണലിനായി ടാർപാളിൻ കെട്ടുകയും റാമ്പ് സൗകര്യം ലഭ്യമല്ലെങ്കിൽ താൽക്കാലികമായി സജ്ജമാക്കുകയും ചെയ്യും. സ്റ്റേഷന് പുറത്ത് ബ്രേക്ക് ദ ചെയിന്റെ ഭാഗമായി ബക്കറ്റ്, മഗ്, സോപ്പ്, വെള്ളം തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പുവരുത്തും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..