24 January Friday

ഭരണഘടനാ സംരക്ഷണ സദസ്സ്

വെബ് ഡെസ്‌ക്‌Updated: Sunday Dec 1, 2019

 

മഞ്ചേരി
കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ യുവജന കമീഷന്റെ സഹകരണത്തോടെ ഗ്രന്ഥശാലകളുടെ നേതൃത്വത്തിൽ പഞ്ചായത്തുകളിൽ  ഭരണഘടനാ സംരക്ഷണ സദസ്സുകൾ സംഘടിപ്പിക്കും. ജില്ലാതല ഉദ്ഘാടനം ഞായറാഴ്ച പകൽ മൂന്നിന് മഞ്ചേരി കോ -ഓപറേറ്റീവ് അർബൻ ബാങ്ക് ഓഡിറ്റോ റിയത്തിൽ നടക്കും.  പദ്ധതി ഭാഗമായി തെരഞ്ഞെടുത്ത അഭിഭാഷകർക്ക് പരിശീലനം നൽകി. 
പരിപാടി വിജയിപ്പിക്കുന്നതിനായി  സംഘാടക സമിതി രൂപീകരിച്ചു. യോഗം  ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. കെ കെ ബാലചന്ദ്രൻ ഉദ്ഘാടനംചെയ്തു. ഏറനാട് താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ പി നാരായണൻ അധ്യക്ഷനായി. താലൂക്ക് സെക്രട്ടറി കെ ശിവകുമാർ, എൻ ടി ഫാറൂഖ് എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി കെ ഹംസ (ചെയർമാൻ), പി ശിവകുമാർ (കൺവീനർ).
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top