19 January Sunday
വലയ സൂര്യ​ഗ്രഹണം

ജില്ലയിൽ അഞ്ചിടത്ത് പരിഷത്ത് പരിശീലനം

വെബ് ഡെസ്‌ക്‌Updated: Sunday Dec 1, 2019
 
തേഞ്ഞിപ്പലം 
26ന് സംഭവിക്കുന്ന വലയ സൂര്യഗ്രഹണം സുരക്ഷിതമായി കാണുന്നതിന് ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലയിൽ ഞായറാഴ്ച അഞ്ചിടത്ത് പരിശീലന പരിപാടി നടത്തും. കലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ് എല്‍പി സ്കൂള്‍ (രാവിലെ 10), പെരിന്തല്‍മണ്ണ - കെഎസ്ടിഎ ഹാള്‍ (രാവിലെ 10), മഞ്ചേരി കെജി ബോസ് ഹാള്‍ (വൈകിട്ട് നാല്),  എടപ്പാള്‍ ബിആര്‍സി ഹാൾ (രാവിലെ 10), ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, മേലങ്ങാടി, കൊണ്ടോട്ടി (രാവിലെ 10). പരിശീലനത്തിന് പരിഷത്തിന്റെ ജ്യോതിശാസ്ത്ര വിഭാഗം മാഴ്സ് നേതൃത്വം നൽകും. തൽപ്പരരായവര്‍ക്ക് പങ്കെടുക്കാം. ഫോൺ: - 9037811830.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top