17 September Tuesday

പെൻഷനെത്തി; 50.88 കോടി

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024

 മലപ്പുറം

ജില്ലയിൽ ക്ഷേമ പെൻഷൻ വിതരണം തുടങ്ങി. കേന്ദ്രം കേരളത്തെ സാമ്പത്തികമായി ഞെരുക്കുമ്പോഴും അർഹരായവർക്ക്‌ ക്ഷേമ പെൻഷൻ ലഭ്യമാക്കുകയാണ്‌ സംസ്ഥാന സർക്കാർ. മാർച്ചിലെ പെൻഷനാണ്‌ വിതരണംചെയ്യുന്നത്‌. ജില്ലയിലെ 3,28,757 ഗുണഭോക്താക്കൾക്കായി  50,88,37,700 രൂപയാണ്‌ വിതരണംചെയ്യുക. കർഷക തൊഴിലാളി പെൻഷൻ, വാർധക്യകാല പെൻഷൻ, ഭിന്നശേഷി പെൻഷൻ, അവിവാഹിത പെൻഷൻ, വിധവാ പെൻഷൻ എന്നീ വിഭാഗങ്ങളിലാണ്‌ പെൻഷൻ വിതരണംചെയ്യുന്നത്‌. സഹകരണ സംഘങ്ങൾവഴി നേരിട്ട്‌ വീടുകളിലും ബാങ്ക്‌ അക്കൗണ്ട്‌ വഴിയും ഗുണഭോക്താക്കൾക്ക്‌ പെൻഷൻ എത്തിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top