17 September Tuesday
ബിഎഡ് സീറ്റിന് കോഴ

സിൻഡിക്കറ്റ്‌ അംഗങ്ങൾക്കെതിരെ 
എസ്എഫ്ഐ പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2024

കോഴ ചോദിച്ച സിൻഡിക്കറ്റ്‌ അംഗങ്ങൾക്കെതിരെ കലിക്കറ്റ് സർവകലാശാലാ ഭരണവിഭാഗത്തിനുമുന്നിൽ എസ്എഫ്ഐ നടത്തിയ സമരം കെ മുഹമ്മദ്‌ സാദിഖ് ഉദ്ഘാടനംചെയ്യുന്നു

തേഞ്ഞിപ്പലം
ബിഎഡ് സീറ്റുകൾക്ക് കോഴ ചോദിച്ച രണ്ട് സിൻഡിക്കറ്റ്‌ അംഗങ്ങൾക്കെതിരെ എസ്‌എഫ്‌ഐയുടെ പ്രതിഷേധം. അന്വേഷണം ആവശ്യപ്പെട്ട് സിൻഡിക്കറ്റ് യോഗം ചേർന്ന ഭരണ വിഭാഗം ഓഫീസ് എസ്‌എഫ്‌ഐ ഉപരോധിച്ചു. ആരോപണവിധേയരായ രണ്ടംഗങ്ങളെയും യോഗത്തിലേക്ക് വിദ്യാർഥികൾ കടത്തിവിട്ടില്ല. ഒരംഗം തിരിച്ചുപോയി.  മറ്റൊരംഗം യോഗത്തിൽ പങ്കെടുക്കണമെന്ന് ശഠിച്ചതോടെ മറ്റ്‌ യുഡിഎഫ് സിൻഡിക്കറ്റംഗങ്ങൾ പിന്തുണ പ്രഖ്യാപിച്ച് പുറത്തുനിന്നു. 
സമരം എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം പി മുഹമ്മദ്‌ സാദിഖ് ഉദ്ഘാടനംചെയ്തു. കെ മിഥുൻ അധ്യക്ഷനായി. കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ടി പി അമൽ രാജ്, മലപ്പുറം ജില്ലാ പ്രസിഡന്റ്‌ മുഹമ്മദലി ശിഹാബ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി അക്ഷര, പി സ്നേഹ എന്നിവർ സംസാരിച്ചു. തുടർന്ന് എസ്എഫ്ഐ പ്രതിനിധികളുമായി സിൻഡിക്കറ്റംഗങ്ങൾ ചർച്ച നടത്തി.  ആരോപണം അന്വേഷിക്കാൻ അഞ്ചംഗ സിൻഡിക്കറ്റ് ഉപസമിതിയെ നിയോഗിക്കാൻ ധാരണയായി. അഡ്വ. പി കെ ഖലിമുദ്ദീൻ, അഡ്വ. എൽ ജി ലിജീഷ്, അഡ്വ. എം ബി ഫൈസൽ, കെ വി അനുരാഗ്, ടി ജെ മാർട്ടിൻ എന്നിവരാണ്  കമ്മിറ്റിയംഗങ്ങൾ. 30നകം റിപ്പോർട്ട് നൽകും. അതുവരെ ആരോപണവിധേയരെ മാറ്റിനിർത്തണമെന്ന് എസ്എഫ്ഐ ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. ഇതോടെ സമരം തുടർന്നു. 
പൊലീസ് ബലം പ്രയോഗിച്ച്‌ വിദ്യാർഥികളെ മാറ്റിയശേഷമാണ് സിൻഡിക്കറ്റ് യോഗം തുടങ്ങിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top