20 September Friday

സ്വരൂക്കൂട്ടിയത്‌ സഹായനിധിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Sunday Sep 1, 2019
കൊണ്ടോട്ടി
പെൻഷൻ തുക ഒന്നാകെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി രാജലക്ഷ്മി അമ്മ. 
ചീക്കോട് പഞ്ചായത്തിലെ മുണ്ടക്കൽ പരേതനായ കുട്ടികൃഷ്ണൻ നായരുടെ ഭാര്യയാണ് എൺപ്പത്തിരണ്ടുകാരിയായ എ കെ രാജലക്ഷ്മി. റവന്യൂ വിഭാഗത്തിൽ ജീവനക്കാരനായിരുന്ന ഭർത്താവ് കുട്ടികൃഷ്ണൻ നായർ സർവീസിലിരിക്കെ മരിച്ചതോടെയാണ് രാജലക്ഷ്മി അമ്മ ലാസ്റ്റ് ഗ്രഡ് ജീവനക്കാരിയായി റവന്യൂ വകുപ്പിൽ ജോലിക്കെത്തുന്നത്‌. 
ഔദ്യോഗിക ജീവിതത്തിൽനിന്ന് വിരമിച്ചശേഷം ശേഖരിച്ച പണമെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുകയായിരുന്നു. 
പ്രധാന വാർത്തകൾ
 Top