04 August Tuesday

അകംനിറഞ്ഞ്‌ ബലിപെരുന്നാൾ

വെബ് ഡെസ്‌ക്‌Updated: Saturday Aug 1, 2020

കരുതുക കാലമേ... കോവിഡ് 19ന്റെ സാഹചര്യത്തിൽ നൂറ് പേരിലൊതുക്കി സ്വലാത്ത് നഗർ മഅദിൻ ഗ്രാന്റ് മസ്ജിദിൽ നടന്ന ബലിപെരുന്നാൾ നമസ്‌കാരത്തിന് മഅദിൻ ചെയർമാൻ സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി നേതൃത്വംനൽകുന്നു

മലപ്പുറം

ആളും ആരവവുമില്ലാതെ ബലിപെരുന്നാൾ. കോവിഡ്‌ നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പതിവ്‌ ഈദ്‌ഗാഹുകൾ ഒഴിവാക്കി. പള്ളികളിൽ കോവിഡ്‌ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു ചടങ്ങുകൾ.  ഭൂരിപക്ഷം വിശ്വാസികളും വീടുകളിൽതന്നെ പെരുന്നാൾ നമസ്‌കാരം നടത്തി. 

പെരുന്നാൾദിനം വൈകി-ട്ട്‌ കുടുംബസമേതം പുറത്തിറങ്ങുന്നതാണ്‌ ശീലമെങ്കിലും ഇക്കുറി അതുമുണ്ടായില്ല. അങ്ങാടികളിലും പതിവ്‌ തിരക്കുണ്ടായില്ല.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top